ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 4.75 ലക്ഷം പേര്‍ക്ക്, മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പിന്നിടുകയുണ്ടായി. മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു. അതോടൊപ്പം തന്നെ നിലവില്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
കൂടാതെ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 38,079 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.91 ശതമാനമായി കുറയുകയും ചെയ്തു.നിലവില്‍ 4.24 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 3.03 കോടി പേര്‍ രോഗമുക്തി നേടി. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39.96 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയുണ്ടായി.
എന്നാൽ അമേരിക്ക മാത്രമാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തു.6.24 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























