ഇറാക്ക് തീരത്ത് കപ്പലില്‍ തീപടര്‍ന്ന് ജീവനക്കാരനായ കോഴിക്കോട് സ്വദേശി മരിച്ചു; അപകട വിവരം ബന്ധുക്കൾ അറിഞ്ഞത് ഇന്ന്, മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങി

ഇറാക്ക് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ആണ് (28)മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്‍റെ വീട്ടിലറിയുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്ക് പോയത്. കോച്ചപ്പന്‍റെ പുരയില്‍ ഉത്തമന്‍റെയും ജയന്തിയുടെയും മകനാണ് അതുല്‍രാജ്. സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























