ബക്രീദിനോട് അനുബന്ധിച്ച് 32 തടവുകാര്‍ക്ക് മോചനം നൽകാനൊരുങ്ങി ബഹ്‌റൈന്‍ ഭരണകൂടം: പ്രഖ്യാപനവുമായി ബഹ്‌റൈന്‍ രാജാവ് രംഗത്തെത്തി!! രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങളുടെ പങ്കാളിത്വം ഉറപ്പുവരുത്തുവാനും സമൂഹവുമായി ഇഴകി ചേര്‍ന്ന് വീണ്ടും ജീവിതം ആരംഭിക്കാനും വേണ്ടിയാണ് ഇത്തരമൊരു ഇളവെന്ന് ഭരണകൂടം വ്യക്തമാക്കി

കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയില്‍ തടങ്കലില്‍ കഴിയുന്ന 32 പേരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബക്രീദിനോട് അനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിച്ചിട്ടുള്ളത്.
നേരത്തെയും ഇത്തരത്തില്‍ ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്.
രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങളുടെ പങ്കാളിത്വം ഉറപ്പുവരുത്താനും സമൂഹവുമായി ഇഴകി ചേര്‍ന്ന് വീണ്ടും ജീവിതമാരംഭിക്കാനും വേണ്ടിയാണ് ഇത്തരമൊരു ഇളവെന്ന് ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഭരണകൂടം മോചിപ്പിക്കാനിരിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും.
https://www.facebook.com/Malayalivartha
























