Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാതിയും മതവും പ്രായവും പ്രണയത്തിന് ബാധകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ ഈ ദമ്പതികൾ ദമ്പതികൾ; 80 വയസുള്ള ഭാര്യയ്‌ക്കായിഒരു മലയുടെ ചെരുവിൽ സ്വന്തം കൈകൾകൊണ്ട് 6,000 പടികൾ തീർത്ത 70 കാരൻ: ഇത് ഷാജഹാനെ കടത്തിവെട്ടിയ കാമുകൻ

22 JULY 2021 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

പ്രണയത്തിന് ജാതിയും മതവും പ്രായവും ഒന്നും ബാധകമാകില്ല എന്ന് നമ്മൾ കേട്ടിട്ടുണ്ട്... ഇന്നത്തെ സമൂഹത്തിൽ ഇതൊന്നും പ്രശ്നവുമല്ല. എന്നാൽ അരനൂറ്റാണ്ട് മുൻപുള്ള ഒരു ചൈനക്കാരന്റെ കഥ കേട്ടാൽ നിങ്ങൾ അതിശയിച്ചു പോകും. തന്നെക്കാൾ പത്തുവയസ്സു പ്രായം കൂടുതലുള്ള വിധവയുമായുള്ള പ്രണയം.


രണ്ടായിരത്തിആറിലാണ് ഇവരുടെ ജീവിതം ഏറെ ചർച്ച ആകുന്നത്. 80 വയസുള്ള ഭാര്യയ്‌ക്കായിഒരു മലയുടെ ചെരുവിൽ സ്വന്തം കൈകൾകൊണ്ട് 6,000 പടികൾ തീർത്ത 70 കാരൻ. വിധവയായ സൂ ചാവോക്കിംഗ് തന്നെക്കാൾ പ്രായം കുറഞ്ഞ ലിയൂ ഗുജിയാങുമായി പ്രണയത്തിലായപ്പോൾ മുതലാണ് ആളുകളുടെ കണ്ണുകളെ ഈറനണിയിപ്പിച്ച ആ കഥ ആരംഭിക്കുന്നത്.

ഒരുപാട് എതിർപ്പുകളും, അപമാനങ്ങളും ഇതിന് വേണ്ടി അവർക്ക് സഹിക്കേണ്ടി വന്നു. അവർ തമ്മിലുള്ള പ്രായവ്യത്യാസവും, സൂവിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളുമെല്ലാം ഇവരുടെ അനശ്വരമായ പ്രണയത്തിന് തടസ്സമായിരുന്നു.

1956 -ലാണ് സൂവിന് ആദ്യ ഭർത്താവിനെ നഷ്ടപ്പെടുന്നത്. തുടർന്ന് നാല് കുട്ടികളോടൊപ്പം ദാരിദ്ര്യത്തിലായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയത്. അപ്പോഴാണ് തന്നെക്കാൾ 10 വയസ്സ് താഴെയുള്ള ലിയൂവിനെ അവൾ കണ്ടുമുട്ടുന്നത്. അദ്ദേഹം ജോലികൾ ചെയ്യാൻ അവളെ സഹായിക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്തു.

എന്നാൽ വിധവയായ ഒരു സ്ത്രീ, അതും നാല് മക്കളുള്ള ഒരുവൾ തന്നെക്കാൾ ഇളയ ഒരാളെ പ്രണയിക്കുന്നത് അവിടെയുള്ള ആളുകൾക്ക് ഒട്ടും തന്നെ സഹിച്ചിരുന്നില്ല. ഗ്രാമവാസികൾ അവരുടെ ബന്ധത്തെ എതിർത്തു. അവരെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി. ഒടുവിൽ അപവാദങ്ങൾ അതിര് വിട്ടപ്പോൾ അവർ ഇരുവരും ഒളിച്ചോടുകയോയായിരുന്നു.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ജിയാങ്‌ജിൻ കൗണ്ടിയിലെ ഒരു മലയിലേക്ക് അവർ കുടിയേറുകയും ചെയ്തു. ആ ഒറ്റപ്പെട്ട മലനിരകളിൽ ആളുകളുടെ വേദനിപ്പിക്കുന്ന നോട്ടങ്ങളിൽ നിന്നും, ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് സ്വസ്ഥമായി ജീവിക്കാൻ അവർ ആഗ്രഹിച്ചു.

എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അവർ ഒരു ഗുഹയിൽ താമസമാക്കി. തുടക്കത്തിൽ, ജീവിതം കഠിനമായിരുന്നു. ലിയൂവിനെ താൻ കഷ്ടപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിച്ച് സൂവിന് വല്ലാത്ത വിഷമമുള്ള ദിവസങ്ങളായിരുന്നു ആദ്യമൊക്കെ.

അദ്ദേഹത്തോട് അവൾ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു: “ഇങ്ങനെയൊക്കെയായതിൽ നിങ്ങൾക്ക് വിഷമമുണ്ടോ?” എന്നാൽ തനിക്ക് ആരോഗ്യമുള്ള കാലത്തോളം നിന്നെ ഞാൻ നോക്കുമെന്ന് ലിയൂ മറുപടി പറഞ്ഞു. അവർക്ക് അടിസ്ഥാന സൗകര്യങ്ങളോ, വൈദ്യുതിയോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹം അവൾക്കായി മണ്ണെണ്ണ വിളക്കുകൾ ഉണ്ടാക്കി, ആ ഇരുട്ടിൽ വെളിച്ചം പകർന്നു. സൂ അപൂർവ്വമായി മാത്രമാണ് മലയിറങ്ങിയിരുന്നത്.

കാരണം പായൽ മൂടിയ മലയുടെ ചരിവുകളിലൂടെ നടക്കുന്നത് തീർത്തും അപകടകരമായിരുന്നു. എന്നാൽ ഭാര്യയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ലിയൂ ഭാര്യയ്ക്ക് ഇറങ്ങാനായി മലയിൽ ഉളി ഉപയോഗിച്ച് കൊത്തിയെടുത്ത 6,000 പടികൾ ആയിരുന്നു.

50 വർഷക്കാലം അവർ ഒരുമിച്ച് കഴിഞ്ഞു. 2001 വരെ അവരെ കുറിച്ച് ലോകം അറിഞ്ഞിരുന്നില്ല. അവർക്ക് ആകെ 7 കുട്ടികളായിരുന്നു. യാതൊരു സുഖസൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും, അവർ സന്തുഷ്ടരായിരുന്നു. 72 വയസ്സുള്ള ലിയു 2007 -ൽ സൂവിന്റെ മടിയിൽ കിടന്ന് മരണമടയുകയും ചെയ്തു.

അഞ്ച് വർഷത്തിനുശേഷം, 87 -ാമത്തെ വയസിൽ സൂയും അന്തരിച്ചു. ലിയുവിന്റെ അടുത്തായി അടക്കം ചെയ്യണമെന്ന് സൂവിന് അവസാന ആഗ്രഹമായിരുന്നു. മരണത്തിൽ പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല.

അവർ സമൂഹത്തിൽ നിന്ന് അകന്നാണ് കഴിഞ്ഞതെങ്കിലും, അവർ കാത്ത് സൂക്ഷിച്ചിരുന്ന പ്രണയം അവരുടെ ജീവിതത്തെ സുന്ദരമാക്കി. അവിടെ വിദ്വേഷത്തിന് ഇടമില്ലായിരുന്നു. ഇന്നാ 6,000 പടികൾ മഴയും, വെയിലുമേറ്റ് പഴയതായി തീർന്നിരിക്കാമെങ്കിലും, അവരുടെ സ്നേഹത്തിന്റെ അസ്തമിക്കാത്ത പ്രതീകമായി ഇന്നും അവ നിലനിൽക്കുന്നുണ്ട്.

തന്നെക്കാളും പ്രായമുള്ള സ്ത്രീയുമായി പുരുഷൻ ബന്ധം പുലർത്തുന്നതിനെയും പ്രായം കുറഞ്ഞ പുരുഷനെ സ്ത്രീ പ്രണയിക്കുന്നതിനെയും പണ്ടത്തെപ്പോലെ മുൻവിധിയോടെ ഇന്ന് കൂടുതൽ ആൾക്കാരും കാണാറില്ല. സ്ത്രീ കൂടുതൽ സ്വതന്ത്രയാകുകയും പുരുഷൻ തന്റെ ചിന്താഗതികളെ നവീകരിക്കുകയും ചെയ്തതോടെ സമൂഹത്തിൽ ഇത്തരം ബന്ധങ്ങൾ ഇന്ന് വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ സ്ത്രീ തന്റെ സാമൂഹിക പദവിയിൽ ഏറെ പുരോഗതി കൈവരിച്ചതാണ് ഇതുനുള്ള പ്രധാനകാരണം.

എങ്കിൽ തന്നെയും കേരളത്തിലെ സ്ത്രീകൾ പൊതുവെ തന്നെക്കാൾ പ്രായം കൂടിയ പുരുഷൻമാരെയാണ് വിവാഹം കഴിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി തന്നെക്കാൾ പ്രായം കുറഞ്ഞ പുരുഷനെ സ്ത്രീകൾ വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഒരിക്കൽ മുരളി തുമ്മാരുകുടി പറഞ്ഞിരുന്നു. അങ്ങനെ വിവാഹം കഴിച്ചാൽ ഉണ്ടാകാവുന്ന മാറ്റത്തെ കുറിച്ചു അദ്ദേഹം ഓർമിപ്പിക്കുകായും ചെയ്തിരുന്നു.

അതിങ്ങനെയാണ്, വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്!
കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്.

പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.കേരളത്തിൽ പൊതുവെ തന്നെക്കാൾ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകൾ വിവാഹം കഴിക്കുന്നത്. ഇതിന്റെ പരിണതഫലം എന്താണ്?


അവരുടെ ഭർത്താക്കന്മാർ അവരെക്കാളും വളരെ മുൻപേ മരിച്ചുപോകുന്നു.2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 60 കഴിഞ്ഞ ആണുങ്ങളിൽ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭർത്താവ് മരിച്ച സ്ത്രീകളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളിൽ രണ്ടിലൊന്നിൽ കൂടുതൽ വിധവകളാണ്.

എൺപത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താൽ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുമ്പോൾ ഭർത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്!.

സ്വന്തമായി വരുമാനമുള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമായി ഭർത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതൽ ദുരിതമാണ്.

അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാർ മരിച്ചാൽ അവർ രണ്ടാമത് വിവാഹം കഴിക്കുന്നതിൽ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്പത് കഴിഞ്ഞ വിധവകൾ രണ്ടാമത് വിവാഹം കഴിക്കുന്നതു പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്പര്യമില്ല.

ഈ പറഞ്ഞ വിഷയങ്ങൾ നിങ്ങളെ ബാധിക്കുന്നതല്ല, വിദൂരഭാവിയിലെ കാര്യങ്ങൾ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെൺകുട്ടികൾ കരുതുക.പക്ഷെ Demography is destiny. അതുകൊണ്ട് കുറച്ച് ആചാരങ്ങൾ മാറിയില്ലെങ്കിൽ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട.

അതുകൊണ്ട് വിവാഹം ചെയ്യാത്ത പെൺകുട്ടികൾ ഒരു കാര്യം ഇപ്പോഴേ മനസ്സിൽ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് എന്നുവച്ച് ഓവർക്ക് ആകരുത്.

വിവാഹം കഴിച്ചവർക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേരിലാക്കുക. അച്ഛന്റെ സ്വത്ത് സ്വന്തം മക്കൾക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാർത്ഥത ഒന്നും വേണ്ട.

ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസ്സുകാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാൽ ബോണസ്സായി കരുതിയാൽ മതി.പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്.

വയസ്സായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാൽ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാൻ പോകേണ്ട കാര്യമില്ല, അതൊക്കെ ഓൾഡ് ഫാഷൻ അല്ലെ. കുറച്ചു ലിവിങ്ങ് ടുഗെതർ ഒക്കെ ആകാം. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends