Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടുപ്പിച്ച് ലോകാരോഗ്യസംഘടന... കോവിഡ് തേടി ഇനി ആരും ചൈനയിലേക്ക് വരേണ്ട... ഒരുത്തനും കാലു കുത്തില്ലെന്ന് വെല്ലുവിളിയുമായി ചൈന....

22 JULY 2021 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊറോണ വൈറസിൻ്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ലോക ആരോഗ്യ സംഘടന ഉത്തരവിട്ടിരുന്നു. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് പുതിയ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡ് 19 ൻ്റെ ആദ്യ ഘട്ട വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞത്.

എന്നാൽ, കോവിഡ് 19ന്‍റെ ഉത്ഭവം തേടി ചൈനയില്‍ അന്വേഷണത്തിന് രണ്ടാമതും വിദഗ്ധ സംഘത്തെ അയയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കത്തോട് സഹകരിക്കില്ലെന്ന് ചൈന. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമേധാവിയായ സെങ് യിക്‌സിനാണ് വ്യാഴാഴ്ച ചൈനയുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

ഇതോടെ കോവിഡ് 19ന്‍റെ ഉല്‍ഭവം ചൈനയില്‍ നിന്നാണെന്ന യുഎസ് ഉള്‍പ്പെടെയുള്ള ലോകാരാഷ്ട്രങ്ങളുടെ വീക്ഷണത്തെ ചൈന അപ്പാടെ തള്ളിക്കളയുകയാണെന്ന് വ്യക്തമായി.

കോവിഡ്19ന്‍റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ അതിരൂക്ഷമായ സംഘര്‍ഷത്തിന് വഴിതുറക്കുന്നതാണ് ചൈനയുടെ പുതിയ തീരുമാനം.

കോവിഡ് 19ന്‍റെ ഉത്ഭവം സംബന്ധിച്ച് ഒന്നാം ഘട്ട അന്വേഷണത്തിന് ചൈനയില്‍ പോയ ലോകാരോഗ്യസംഘടനയുടെ സംഘം മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കൊറോണ വൈറസ് ഏതെങ്കിലും മൃഗത്തിലായിരിക്കാം ആദ്യം ഉണ്ടായതെന്നും അത് പിന്നീട് ഡിസംബര്‍ 2019ഓടെ മനുഷ്യനിലേക്ക് പകര്‍ന്നതാകാമെന്നുമായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാന്‍ ജി7 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയുടെ ആദ്യ റിപ്പോര്‍ട്ടിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു.

എങ്ങിനെയാണ് കോവിഡ് 19 മഹാമാരി മനുഷ്യനില്‍ എത്തിയത് എന്ന വിഷയം പുതിയൊരു കാഴ്ചപ്പാടോടെ നോക്കാന്‍ യുഎസ് രഹസ്യഏജന്‍സിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ചൈനയിലെ പ്രധാന ലാബുകളില്‍ നടന്ന പരീക്ഷണം നിയന്ത്രണം വിട്ട് പോയതുകൊണ്ടാണോ കൊറോണ വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന കാര്യം വിശദമായി പരിശോധിക്കാന്‍ വേണ്ട ഡേറ്റ ചൈന പാശ്ചാത്യനിരീക്ഷകര്‍ക്ക് നല്‍കിയിട്ടില്ല.

രണ്ടാമതൊരു സംഘത്തെക്കൂടി അയച്ച് കോവിഡ് 19ന്‍റെ ഉത്ഭവത്തെക്കുറിച്ച് ജൂലായ് 15ന് സമ്പൂര്‍ണ്ണമായ ഒരു അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗെബ്രയെസെസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ ആദ്യസംഘത്തിന്‍റെ അന്വേഷണം അടിസ്ഥാനഡേറ്റകളുടെ അഭാവം മൂലം തടസ്സപ്പെട്ടെന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ആദ്യ അന്വേഷണസംഘത്തോട് ചൈനീസ് സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിച്ചെന്നും ഗവേഷകര്‍ക്ക് ലാബുകളിലേക്കും ഡേറ്റകളിലേക്കും പ്രവേശനാനുമതി നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്നും ജൂലായ് 16ന് ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയന്‍ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള പഠനം ഒരു ശാസ്ത്രവിഷയമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നും ഇനി ഇക്കാര്യം പഠിക്കാന്‍ രണ്ടാമതൊരു സംഘത്തെ അയക്കേണ്ടതില്ലെന്നും സാവോ ലിജിയന്‍ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends