Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാന്റെ ഭാഗമാകാനും അഭിപ്രായവോട്ടെടുപ്പ് നടത്താനും തയ്യാറാണോ: കശ്മീർ സ്വദേശികളെ ഞെട്ടിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

24 JULY 2021 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കശ്മീർ സ്വദേശികളെ ഞെട്ടിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റെ പുതിയ പ്രസ്താവന. പാകിസ്താന്റെ ഭാഗമാകാൻ ആവശ്യപ്പെടുമെന്നും അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്നുമുള്ള വിവാദ പ്രസ്താവനകൾ നടത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.

പാക് അധീന കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിലായിരുന്നു വിവാദ പരാമർശം നടത്തിയത്. കശ്മീർ സ്വദേശികളോട് പാകിസ്താന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കും എന്നാണ് ഇമ്രാൻ ഖാൻ തുറന്നടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കശ്മീരിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്നും ഇമ്രാൻ ഖാൻ സൂചിപ്പിച്ചു.

കശ്മീർ സ്വദേശികൾക്ക് പാകിസ്താന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തും. സ്വതന്ത്ര പ്രദേശമാകാനാണോ കശ്മീർ സ്വദേശികൾക്ക് താത്പര്യം എന്നത് സംബന്ധിച്ചും ചോദിച്ചറിയും എന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി കശ്മീർ സ്വദേശികൾ പ്രയത്‌നിക്കുമ്പോൾ പാകിസ്താൻ എന്നും അവരോടൊപ്പം ഉണ്ടാകും എന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി .

കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകിയാൽ മാത്രമേ ഇന്ത്യയുമായി ചർച്ച നടത്തൂ എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു. പിഡിപി ഉൾപ്പെടെ നിരവധി പാർട്ടികളിലെ നേതാക്കൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന രഹസ്യവിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇമ്രാൻ ഖാൻ ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.

കശ്മീർ വിഷയം ഉയർത്തിക്കാട്ടുന്നതിലൂടെ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റാൻ പാക് ഭരണകൂടം ശ്രമിച്ചിരുന്നു. 2019 ഓഗസ്റ്റ് 5 ന് കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ എടുത്തുമാറ്റിയതിന് പിന്നാലെയാണ് കശ്മീർ സ്വദേശികളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. കശ്മീർ സ്വദേശികൾ തങ്ങളുടെ സഹോദരങ്ങളാണെന്നും അവർക്ക് പ്രത്യേക പദവി തിരികെ നൽകണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends