Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ യുവതി കാര്‍ വെട്ടിച്ചു, ഇടിച്ചു കയറിയത് എബ്രഹാം ലിങ്കന്റെ വീട്ടിലേയ്ക്ക്; അപകടത്തിൽ ത‍കര്‍ന്നത് എബ്രഹാം ലിങ്കണിന്റെ പൂര്‍വ്വികരുടെ വകയായ ചരിത്ര ഭവനം

24 JULY 2021 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡ്രൈവിംഗിനിടെ റോഡിനു കുറുകെ വന്ന അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ യുവതി കാ‍ര്‍ വെട്ടിച്ചു. നിയന്ത്രണം വിട്ട കാ‍ര്‍ ഇടിച്ചു കയറിയത് അമേരിക്കയുടെ 16-ാമത് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ വീട്ടിലേയ്ക്ക്. മസാച്യുസെറ്റ്സിലെ ഹിങ്ഹാമിലെ എബ്രഹാം ലിങ്കണിന്റെ പൂര്‍വ്വികരുടെ വകയായ ചരിത്ര ഭവനമാണ് കാ‍ര്‍ ഇടിച്ചു കയറിയതിനെ തുട‍ര്‍ന്ന് ത‍കര്‍ന്നത്.

2014 മോഡല്‍ ഓഡി ക്യു 7 ആണ് അപകടത്തിന് കാരണമായ വാഹനം. ഹിങ്ഹാം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അപകടത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. വീടിന്റെ മുന്‍വശത്തുള്ള ഒരു മുറിയിലേയ്ക്കാണ് കാ‍ര്‍ ഇടിച്ചു കയറിയത്. വീടിനുള്ളില്‍ താമസിക്കുന്നവര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹിങ്ഹാം പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. റോഡില്‍ വാഹനത്തിന് കുറുകെ ചാടിയ അണ്ണാനെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 

 

 

 

വാഹനം അണ്ണാന്‍ കുഞ്ഞിന്റെ ദേഹത്ത് കയറാതിരിക്കാന്‍ വാഹനം റോഡിന്റെ വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കാറിന്റെ പകുതി ഭാ​ഗം വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു. കാ‍ര്‍ ഓടിച്ചിരുന്നത് 19 കാരിയായ യുവതിയാണ്.

തകര്‍ന്ന വീട് സാമുവല്‍ ലിങ്കണ്‍ കോട്ടേജ് എന്നാണ് അറിയപ്പെടുന്നത്. 1650 ലാണ് കോട്ടേജ് പണിതതെന്നും 1740ല്‍ കുറച്ച്‌ പരിഷ്കരണങ്ങളും മാറ്റങ്ങളും വരുത്തിയെന്നും ഹിങ്ഹാം ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെയും ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് കമ്മീഷന്റെയും അഡ്മിനിസ്ട്രേറ്റര്‍ ആന്‍ഡ്രിയ പറഞ്ഞു. ഹിങ്ഹാമിലെ ചരിത്ര പ്രാധാന്യമുള്ളതും പുരാതനവുമായ ഒരു വീടാണിത്.

 

 

 

 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹിസ്റ്റോറിക് ന്യൂ ഇംഗ്ലണ്ട് കൈവശം വച്ചിരിക്കുന്ന ഈ വീടിന് ചില സംരക്ഷണ നിയന്ത്രണങ്ങളുണ്ടെന്നും വീടിനകത്തോ പുറത്തോ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വീടിനെ സംരക്ഷിക്കുന്നതായും ഹിങ്ഹാം ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റര്‍ ചൂണ്ടിക്കാട്ടി.

 

കഴിഞ്ഞ ദിവസം അമേരിക്കയില്‍ കാറിന്റെ നിയന്ത്രണം ദൈവത്തിന് നല്‍കിയുള്ള യുവതിയുടെ പരീക്ഷണം വലിയ വാ‍ര്‍ത്തയായി മാറിയിരുന്നു. ഒഹിയോയിലെ ബീച്ച്‌ വുഡില്‍ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാണ് 31 കാരിയായ യുവതി കാറിന്റെ നിയന്ത്രണം ദൈവത്തിന് നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

 

 

 

 

റോഡിലുടനീളം വലിയ രീതിയില്‍ നാശ നഷ്ടം ഉണ്ടാക്കിയ കാര്‍ കുറഞ്ഞ വേഗതയില്‍ വരികയായിരുന്ന മറ്റൊരു കാറിനെ ഇടിച്ച ശേഷവും മുന്നോട്ട് അതിവേഗതയില്‍ തന്നെ നീങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ നിര്‍ത്താനുള്ള യാതൊരു ശ്രമവും ഉണ്ടായിരുന്നില്ല എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

ഫോര്‍ഡ് ടോറസ് മോഡല്‍ വാഹനം ഓടിച്ചായിരുന്നു യുവതിയുടെ കിറുക്കന്‍ പ്രവൃത്തി. 11 വയസുള്ള മകളും ഇവരോടൊപ്പം വാഹനത്തിലെ മുന്‍ സീറ്റില്‍ ഉണ്ടായിരുന്നു. സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് തെളിഞ്ഞപ്പോഴും അതി വേഗതയില്‍ തന്നെ ഇവരുടെ കാര്‍ മുന്നോട്ട് പാഞ്ഞു. മറ്റൊരു കാറിനെ ഇടിച്ച്‌ റോഡില്‍ വട്ടം കറങ്ങിയ ശേഷം ഒരു വീട്ടില്‍ ഇടിച്ചാണ് വാഹനം നിന്നത്. വീട്ടിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends