Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

തടവുപുള്ളികള്‍ ജയില്‍ വാര്‍ഡന്‍മാരെ ഒമ്പത് മണിക്കൂറോളം ബന്ദിയാക്കി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മറ്റൊന്ന്!! അത് കേട്ട് അമ്പരന്ന് മറ്റ് പൊലീസുകാർ

24 JULY 2021 07:34 PM IST
മലയാളി വാര്‍ത്ത

പീസ ലഭിക്കാനായി ജയില്‍ വാര്‍ഡന്മാരെ 9 മണിക്കൂറോളം ബന്ദിയാക്കി തടവു പുള്ളികള്‍. ഏറെ സുരക്ഷയുള്ള സ്വീഡനിലെ എസ്‌കില്‍സ്റ്റുന ജയിലിലാണ് സംഭവം. രണ്ട് ജയില്‍ വാര്‍ഡന്‍മാരെയാണ് അപകടകാരികളായ രണ്ട് തടവുപുള്ളികള്‍ ചേര്‍ന്ന് ബന്ദിയാക്കിയത്.

24 വയസുള്ള ഹനീദ് മുഹമ്മദ് അബ്ദുള്ളാഹി, 30 വയസുള്ള ഇസാക്ക് ഡേവിറ്റ് എന്നിവരാണ് ജയില്‍ വാര്‍ഡന്‍മാരെ ബന്ദിയാക്കിയത്. തടവുപുള്ളികള്‍ക്ക് 20 പീസ എത്തിച്ചു നല്‍കിയതോടെയാണ് രണ്ടു പേരെയും ഇവര്‍ മോചിപ്പിച്ചതെന്ന് ജയില്‍ വക്താവ് സ്റ്റിന ലില്ലിസ് പറഞ്ഞു. ജയില്‍ വാര്‍ഡന്‍മാര്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നും സംഭവം ഇവരില്‍ ഉണ്ടാക്കിയ മാനസിക ആഘാതം ഇല്ലാതാകാന്‍ കുറച്ച്‌ ദിവസം കുടംബത്തോടൊപ്പം ചെലവഴിക്കാനായി ഇവര്‍ക്ക് ലീവ് അനുവദിച്ചിരിക്കുകയാണ് എന്നും സ്റ്റിന കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ജയില്‍ ഗാര്‍ഡുമാര്‍ക്ക് പ്രത്യേകമായുള്ള സ്ഥലത്തേക്ക് തടവുപുള്ളികള്‍ എത്തുകയായിരുന്നു. രണ്ടു ഗാര്‍ഡുമാര്‍ മാത്രമാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. രണ്ടു തടവുകാരും കയ്യില്‍ ഷേവിംഗ് ബ്ലേഡ് കരുതിയിട്ടുണ്ടായിരുന്നു. വാര്‍ഡന്‍മാരെ ഇവര്‍ താമസിക്കുന്ന ജയിലിനകത്തേക്ക് കൊണ്ടുവന്ന് അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.

സംഭവം പെട്ടെന്ന് തന്നെ ജയില്‍ മുഴുവന്‍ അറിഞ്ഞു. ജയില്‍ ഉദ്യോഗസ്ഥര്‍ പൊലീസിനെയും വിവരം അറിയിച്ചു. ഇതിനിടെ ഇരുവരെയും അനുനയിപ്പിക്കാന്‍ ഒരു മധ്യസ്ഥനെയും ജയില്‍ അധികൃതര്‍ ഏര്‍പ്പാടാക്കി. ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഹെലികോപ്ടറും എല്ലാ തടവുപുള്ളികള്‍ക്കും പീസയും നല്‍കിയാല്‍ വാര്‍ഡന്‍മാരെ മോചിപ്പിക്കാം എന്നാണ് ഇവര്‍ അറിയിച്ചതെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെലികോപ്ടറുകള്‍ നല്‍കിയില്ല എങ്കിലും എല്ലാ തടവുകാര്‍ക്കും പീസ എത്തിച്ചു നല്‍കിയതോടെ ഇവര്‍ ജയില്‍ വാര്‍ഡന്‍മാരെ മോചിപ്പിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സ്‌പെഷല്‍ പൊലീസ് സംഘം വാര്‍ഡന്‍മാരെ ബന്ദിയാക്കിയ ഹനീദ് മുഹമ്മദ് അബ്ദുള്ളാഹിയെയും ഇസാക്ക് ഡേവിറ്റിയെയും കസ്റ്റഡിയല്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഏറെ അപകടകരമായ സാഹചര്യമാണ് ബന്ദിയാക്കലിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന് ജയില്‍ വകുപ്പ് പ്രതികരിച്ചു.

സ്റ്റോക്ക്‌ഹോമില്‍ നിന്ന് 70 മൈല്‍ പടിഞ്ഞാറാണ് അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ജയില്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ഡന്‍മാരെ ബന്ദിയാക്കിയ രണ്ട് തടവുപുള്ളികളും കൊലക്കുറ്റം ഉള്‍പ്പടെയുള്ള കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷ നേരിടുന്നത്.

 

 

 

 

 

ഏതാണ്ട് 9 മണിക്കൂറിന് ശേഷം വൈകിട്ടോടെയാണ് പീസ എത്തിച്ചു നല്‍കിയാല്‍ ഇരുവരെയും മോചിപ്പിക്കാം എന്ന ധാരണയില്‍ എത്തിയത്. തടവുകാര്‍ക്ക് വേണ്ടി സമീപത്തെ ഒരു പീസ പാര്‍ലറില്‍ നിന്നും പീസ തയ്യാറാക്കുന്ന ഫോട്ടോയും പ്രാദേശിക മാധ്യമം പുറത്ത് വിട്ടിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കും എന്നും ജയില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജയില്‍ വാര്‍ഡന്‍മാര്‍ക്ക് പരിക്കുകളൊന്നും പറ്റിയില്ല എന്നത് വലിയ ആശ്വാസമാണ് അധികൃതര്‍ക്ക് നല്‍കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (23 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (35 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (53 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (9 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends