ലോകത്തിലെ ഏറ്റവും വലിയ ഭീമന്‍ ചരക്കു കപ്പല്‍ 'എവര്‍ ഗിവണ്‍' റോട്ടര്‍ ഡാമിലെത്തിച്ചു; ആഗസ്റ്റ് മൂന്നു വരെ റോട്ടര്‍ ഡാമിലെ ഇ.സി.ടി ഡെല്‍റ്റ ടെര്‍മിനലില്‍ ഉണ്ടാകും

സൂയസ് കനാലില്‍ ആറ് ദിവസത്തോളം കുടുങ്ങിക്കിടന്ന ഭീമന്‍ ചരക്കുകപ്പല്‍ എവര്‍ ഗിവണ്‍ ഡച്ച് തുറമുഖമായ റോട്ടര്‍ ഡാമിലെത്തിച്ചു. കപ്പലിലെ ചരക്കുകള്‍ നീക്കുന്നതിനായി ആഗസ്റ്റ് മൂന്നുവരെ റോട്ടര്‍ഡാമിലെ ഇ.സി.ടി ഡെല്‍റ്റ ടെര്‍മിനലില്‍ ഉണ്ടാവും. തുടര്‍ന്ന് ഇഗ്ലണ്ടിലെ ഫെലിക്‌റ്റോവിലേക്ക് പോവും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എവര്‍ ഗിവണ്‍ മാര്‍ച്ച് 23നാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. യൂറോപ്പിന്റെയും ഏഷ്യയുടെയും ഇടയിലുള്ള പ്രധാന ചരക്കു നീക്ക പാതയായ സൂയസ് കനാലിലെ ഗതാഗത തടസ്സം ലോക വ്യാപാര രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























