സുരക്ഷ ശക്തമാക്കുന്നതിന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു : ചിത്രങ്ങള്‍ പുറത്ത്

അഫ്ഗാനിസ്ഥാന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സമ്മാനിച്ച നാല് എംഐ 24 ഹെലികോപ്റ്ററുകള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ബെലാറസില്‍ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.
എംഐ 24 ന്റെ സമീപം താലിബാന്‍ ഭീകരര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
നേരത്തെ അമേരിക്കയില്‍ നിന്നും യുഎസ് സൈന്യത്തെ തിരികെ രാജ്യത്തെത്തിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് താലിബാന്‍ ഭീകരരുടെ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇന്ത്യ അഫ്ഗാന് ഹെലികോപ്റ്ററുകള്‍ നല്‍കിയത്.
അതേസമയം അഫ്ഗാനിലെ പ്രമുഖ നഗരമായ കുണ്ടൂസിലെ നിരവധി പ്രദേശങ്ങള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. സൈനിക താവളവും വിമാനത്താവളവുമൊഴികെയുള്ള പ്രദേശങ്ങളാണ് ഭീകരര്‍ കീഴ്‌പ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























