പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം! ലൈംഗികതയും അക്രമവുമടങ്ങിയ ദൃശ്യങ്ങള്‍ നിയന്ത്രിക്കാം, 18 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ഇത് സാധ്യമല്ല

ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്. ഇന്‍സ്റ്റഗ്രാമില്‍ വരുന്ന സെന്‍സിറ്റീവ് കണ്ടന്റ് ഇനി ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരം കണ്ടന്റുകള്‍ കൂടുതല്‍ വേണ്ടവര്‍ക്കും അല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരായി കണ്ടന്റുകള്‍ വരുകയാണെങ്കില്‍, അത് നിയന്തിക്കാന്‍ ഇനിമുതല്‍ സാധിക്കും. പൂര്‍ണമായും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കാതെയാണ് നിയന്ത്രണം. സെന്‍സിറ്റീവ് കണ്ടന്റിന്റെ അളവ് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണെന്നും കമ്ബനി അറിയിച്ചു.
ലൈംഗീകത അടങ്ങിയതും അക്രമാസക്തമായ പോസ്റ്റുകളേയുമാണ് സെന്‍സിറ്റീവ് കണ്ടന്റുകളായി വിലയിരുത്തുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ലിമിറ്റ്, അലൗ, ലിമിറ്റ് ഈവന്‍ മോര്‍ എന്നിങ്ങനെ മൂന്ന് രീതിയിലെ ഓപ്‌ഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അവസാനത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ കുറവ് സെന്‍സിറ്റീവ് കണ്ടന്റ് മാത്രമെ ലഭിക്കൂ. ഏപ്പോള്‍ വേണമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇതില്‍ മാറ്റം വരുത്താവുന്നതാണ്. അലൗ ഓപ്ഷന്‍ 18 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് സാധ്യമല്ല
https://www.facebook.com/Malayalivartha


























