അനാരോഗ്യത്തെ തുടർന്ന് മരിച്ച മുത്തച്ഛന്റെ മൃതദേഹം സംസ്‌കരിക്കാൻ പണമില്ല; ബെഡ്ഷീറ്റ് കൊണ്ട് മൃതദേഹം പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച് ചെറുമകൻ

ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തെലങ്കാനയിലെ വാറങ്കലിലെ സംഭവത്തിൽ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പണമില്ലാത്തതിനാല്‍ 93-കാരനായ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് ചെറുമകൻ പോലീസിനോട് വെളിപ്പെടുത്തി. റഫ്രിജറേറ്ററിനുള്ളില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
93കാരനും അദ്ദേഹത്തിന്റെ ചെറുമകന്‍ നിഖിലും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വൃദ്ധന്റെ പെന്‍ഷനില്‍ ആണ് ഇരുവരും ജീവിച്ചിരുന്നത്. തന്റെ മുത്തച്ഛന്‍ കിടപ്പിലായിരുന്നുവെന്നും മൂന്ന് ദിവസം മുമ്പ് അനാരോഗ്യത്താല്‍ മരിച്ചുവെന്നും ചെറുമകന്‍ പോലീസിനോട് പറഞ്ഞു.
മരണശേഷം, ആദ്യം ശരീരം ഒരു ബെഡ്ഷീറ്റ് കൊണ്ട് പൊതിയുകയും പിന്നീട് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തു. പണമില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാത്തതിനാലാണ് താന്‍ ഇത് ചെയ്തതെന്ന് ചെറുമകന്‍ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























