Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ഇന്ത്യയെ തകർക്കാൻ 5 ഭീകര സംഘടനകൾ! ഇമ്രാന് ശവപ്പെട്ടി റെഡിയാക്കി മോദി ,പാകിസ്ഥാൻ എയറിൽ

30 SEPTEMBER 2021 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഇമ്രാനുള്ള വടി നേരത്തേ വെട്ടി വെച്ചിരിക്കുകയാണ് ഇന്ത്യ.എപ്പോ വേണമെങ്കിലും ഇമ്രാന് അത് കിട്ടും.ഞങ്ങൾ തീവ്രവാദത്തിന് എതിരാണ് ..ഞങ്ങൾ പാവങ്ങളാണ് ഒന്നുമറിയാത്ത ഇള്ളാ കുഞ്ഞുങ്ങളാണ് എന്നൊക്കെ പറഞ്ഞിട്ട് മറുവശത്തു തീവ്രവാദികളെ പാലൂട്ടി വളർത്തി ശത്രു രാജ്യങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ.പക്ഷേ ഇനി കളി കാര്യമാകും.ഇപ്പോൾ പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്ത ഇമ്രാനുള്ള ആദ്യ അപായമണി മുഴക്കുന്നതാണ്. പാകിസ്ഥാന് ശവപ്പെട്ടി റെഡിയാക്കി വെച്ചിരിക്കുകയാണ് ഇന്ത്യയും അമേരിക്കയുമൊക്കെ.

 

 

 

 

 

 

 

അമേരിക്കയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ട 12 ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് പാകിസ്ഥാൻ കേന്ദ്രമാക്കിയാണെന്ന് യു.എസ് കോൺഗ്രസ് റിപ്പോർട്ട് പുറത്തുവന്നു. ഈ സംഘടനകളിൽ അഞ്ചെണ്ണം ഇന്ത്യയെയാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവയിൽ ചിലത് 1980 കൾ മുതൽ പാകിസ്ഥാനിൽ സജീവമാണെന്നും പറയുന്നുണ്ട്.ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് യു.എസിലെ പ്രത്യേക സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. ഈ ഭീകര സംഘടനകളെ ആഗോള തലത്തിൽ പ്രവർത്തിക്കുന്നവ, അഫ്ഗാനിൽ പ്രവർത്തിക്കുന്നവ,കശ്മീരിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവ, പാകിസ്ഥാനിൽ തന്നെ പ്രവർത്തിക്കുന്നവ, ഷിയ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ എന്നിങ്ങനെ വേർതിരിക്കാമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

ലഷ്‌കറെ ത്വയ്യിബയാണ് പാക് ഭീകര സംഘടനകളില്‍ ഇന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയില്‍ ഒന്നാമത്. എണ്‍പതുകളില്‍ രൂപീകരിക്കപ്പെട്ട ലഷ്‌കറിനെ 2001ല്‍ യുഎസ് ഭീകര പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 2008ലെ മുംബൈ ആക്രമണം അടക്കം ഇന്ത്യയില്‍ നടന്ന ഒട്ടേറെ ഭീകര ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കറെയാണ്.

 

 

 

 

 

 

 

 

മസൂദ് അസ്ഹര്‍ സ്ഥാപിച്ച ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. 1999 ല്‍ അസ്ഹര്‍ ജയില്‍ മോചിതനായതോടെ ജെയ്‌ഷെ മുഹമ്മദ് കശ്മീരില്‍ ഭീകരപ്രവര്‍ത്തനം ശക്തമാക്കി. താലിബാനുമായി നേരത്തെ തന്നെ ബന്ധമുള്ള ജെയ്‌ഷെ ഭീകരര്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതോടെ കശ്മീരിലെ ഭീകര പ്രവര്‍ത്തനം ശക്തമാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. 2001ല്‍ ജയ്ഷിനെയും യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ലഷ്‌കറുമായി ചേര്‍ന്ന് ജയ്‌ഷെയാണ് 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആക്രമണം നടത്തിയത്. യുഎസിനെതിരെയും ജയ്‌ഷെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ അസ്ഹര്‍ കാണ്ഡഹാറില്‍ എത്തിയത് വാർത്തയായിരുന്നു.താലിബാന്റെ പൊളിറ്റിക്കല്‍ കമ്മീഷന്‍ തലവന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നാണ് അറിഞ്ഞത്.

 

 

 

 

 

 

 

 

 

 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തില്‍ മസൂദ് അസ്ഹര്‍ നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെ നിലനിന്ന അഫ്ഗാന്‍ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കിയതില്‍ താലിബാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.1999 ല്‍ എയര്‍ ഇന്ത്യയുടെ ഐ.സി 814 വിമാനം പാക് ഭീകരര്‍ റാഞ്ചിയ സംഭവത്തിന് പിന്നാലെയാണ് മസൂദ് അസര്‍ ഇന്ത്യയിലെ ജയിലില്‍നിന്ന് മോചനം നേടിയത്. വിമാന യാത്രക്കാരെ സുരക്ഷിതരായി മോചിപ്പിക്കുന്നതിനു പകരമായി ഭീകരവാദി നേതാവിനെ ജയിലില്‍നിന്ന് പുറത്തുവിട്ടു.

 

കാഠ്മണ്ഡുവില്‍നിന്ന് ലഖ്‌നൗവിലേക്ക് വന്ന വിമാനമാണ് ഭീകരര്‍ റാഞ്ചിയത്. വിമാനം പിന്നീട് കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. താലിബാന്‍ ആയിരുന്നു അന്ന് അധികാരത്തില്‍. മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകരരെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്നതുവരെ വിമാനത്തിന് കാവല്‍നിന്നത് താലിബാന്‍ തീവ്രവാദികള്‍ ആയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

സോവിയറ്റ് സേനയ്‌ക്കെതിരെ പോരാടുന്നതിനായി 1980ല്‍ അഫ്ഗാനിസ്ഥാനിൽ സ്ഥാപിതമായ ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്ലാമിയാൻ മറ്റൊരു ഭീകര സങ്കടന. 1989നു ശേഷം അവര്‍ പ്രവര്‍ത്തനം ഇന്ത്യയെ ലക്ഷ്യമിട്ടാക്കി. അഫ്ഗാന്‍ താലിബാനെ ശക്തിപ്പെടുത്തുന്നതിനു പിന്നിലും ഇവര്‍ ഉണ്ടായിരുന്നു. 2010ല്‍ ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്ലാമിയെ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു. നിലവില്‍ ഇവര്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീര്‍ പാകിസ്ഥാനില്‍ ചേര്‍ക്കുക എന്നത് ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ആണ് പാക് ഭീകര സംഘടനകളില്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതില്‍ അവസാനത്തേത്. 1989ലാണ് ഇതു സ്ഥാപിതമായത്. 2017ല്‍ ഹിസ്ബുലിനെ യുഎസ് ഭീകര പട്ടികയില്‍ പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (16 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (37 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (42 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends