Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ടെറ്റാനിക്കിന്റെ രണ്ടിരട്ടി നീളം! കൊടുങ്കാറ്റിൽ ഉലയാത്ത ലോകത്തിലെ ഏറ്റവും വലിയ കപ്പലിനെ തകർത്തത് ആര്?

30 SEPTEMBER 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ പഴയകാല ബാബിലോണും പേർഷ്യയും സ്ഥിതി ചെയ്ത രാജ്യങ്ങളിലേക്കു വീണ്ടും ക്ഷണിച്ച യുദ്ധത്തിന്റെ 41ാം വാർഷികമാണ് ഇപ്പോൾ കടന്നുപോകുന്നത്. സെപ്റ്റംബർ 22നാണ് ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ ഇറാനെ ആക്രമിച്ച് സദ്ദാം ഹുസൈന്റെ ഇറാഖ് യുദ്ധത്തിനു കാഹളമൂതിയത്.

 

 

 

 

 

 

 

 

 

പിന്നീട് അത് എട്ടുവർഷം നീണ്ടുനിന്ന ദീർഘയുദ്ധമായി മാറി.രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ട്രെഞ്ച് യുദ്ധം സംഭവിച്ചതും ഈ മധ്യേഷ്യൻ പോരാട്ടത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ സീവൈസ് ജയന്റ് മുങ്ങാനും യുദ്ധം കാരണമായി.

 

ലോകത്തെ ഏറ്റവും വലിയ കപ്പലെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക ടൈറ്റാനിക്കും, എംഎസ് ഹാര്‍മണിയും ഒക്കെയാകും. എന്നാല്‍ ഇത്തരം യാത്രക്കപ്പലുകളെ വലുപ്പത്തില്‍ എന്നും പിന്നിലാക്കിയിട്ടുണ്ട് ചരക്ക് കപ്പലുകള്‍. അതുകൊണ്ട് തന്നെ ലോകത്ത് ഇന്നേ വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പലേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ജപ്പാന്‍റെ ഉടമസ്ഥതയില്‍ നിര്‍മിക്കപ്പെട്ട സീ വൈസ് ജയന്‍റ് ആണ്. ടൈറ്റാനിക്കിന്‍റെ നീളം 882 അടിയും ഇന്നു നിലവിലുള്ള ഏറ്റവും വലിയ യാത്രാക്കപ്പലായ എംഎസ് ഹാര്‍മണിയുടെ നീളം 1188 അടിയും ആണെങ്കില്‍ സീ വൈസ് ജയന്‍റിന്‍റേത് 1500 അടിയായിരുന്നു.

 

 

 

 

 

 

 

 

 

 

 

1979 ല്‍ ജപ്പാനിലെ ഒപ്പാമാ തുറമുഖത്ത് നിന്നു തുടങ്ങി 2010ല്‍ ഗുജറാത്തിലെ അലാംഗ് തീരത്ത് യാത്ര അവസാനിപ്പിച്ച സീ വൈസ് ജയന്‍റ് ഇന്നും ലോകത്തെ ഏറ്റവും വലിയ കപ്പലായി തുടരുകയാണ്. ഏറ്റവും വലിയ കപ്പലാണെന്നത് മാത്രമല്ല 30 വര്‍ഷം നീണ്ട സേവനത്തിനിടയില്‍ സീ വൈസ് ജയന്‍റ് നേരിട്ട വെല്ലുവിളികള്‍ കൂടിയാണ് ഈ കപ്പിലെ ശ്രദ്ധേയമാക്കുന്നത്. ഒരു തവണ ബോബ് സ്ഫോടനത്തെയും മൂന്നു തവണ ചുഴലിക്കൊടുങ്കാറ്റിനെയും അതിജീവിച്ച സീ വൈസ് ജയന്‍റ് ഒരിക്കല്‍ കടലിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതാണ്. അവിടെ നിന്നു ഉയര്‍ത്തിയെടുത്ത ശേഷവും 21 വര്‍ഷം സീ വൈസ് സമുദ്രഭേദനം നടത്തി. ഇത്രയും കാലത്തിനിടയില്‍ അഞ്ചു തവണ പേരു മാറുക കൂടി ചെയ്തു എന്ന പ്രത്യേകതയും സീ വൈസ് ജയന്‍റിനുണ്ട്.

 

 

 

 

 

 

 

 

 

 

 

ലോകത്തെ ഏറ്റവും വലിയ കപ്പലിന്‍റെ തുടക്കം തന്നെ അപശകുനത്തോടെയായിരുന്നു. 1979ല്‍ ഒരു ഗ്രീക്ക് വ്യവസായിക്ക് വേണ്ടിയാണ് ജപ്പാനിലെ ഒപ്പാമ കപ്പല്‍ശാല സൈ വൈസ് ജയന്‍റ് നിര്‍മിക്കുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതിനൊപ്പം തന്നെ ഈ വ്യവസായി കടക്കെണിയിലായി. കപ്പല്‍ശാലയ്ക്ക് പണം നല്‍കാനില്ലാതെ വന്നതോടെ സീ വൈസ് ജയന്‍റ് ജനിച്ചത് തന്നെ അനാഥത്വത്തിലേക്കായിരുന്നു. പിന്നീട് രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു സീ വൈസ് ജയന്‍റിന് പുതിയ ഉടമകളെത്താന്‍.

 

 

 

 

 

 

 

 

 

 

ചൈനീസ് വ്യാപാരിയായ സി.വൈ തുംഗ് ആണ് 1981ല്‍ സീ വൈസ് ജയന്‍റിനെ ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നു വാങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 1482 അടിയായിരുന്നു സീ വൈസ് ജയന്‍റിന്‍റെ നീളം. ഈ നീളത്തിലും ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു സീ വൈസ് എങ്കിലും തുംഗ് കപ്പലിന്‍റെ നീളം 18 അടി കൂടി വര്‍ദ്ധിപ്പിച്ചു. ഇതോടെ സീ വൈസിന്‍റെ വലുപ്പം 1500 അടി നീളവും 220 അടി വീതിയിലും എത്തി. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കയറ്റുമതിക്കായി കപ്പല്‍ ഉപയോഗിക്കാനാരംഭിച്ചു. 1981 മുതല്‍ 88 വരെ എണ്ണക്കയറ്റുമതി നടത്തുന്നതിനിടയിലാണ് രണ്ടു ചുഴലിക്കൊടുങ്കാറ്റുകളെ കപ്പല്‍ അതിജീവിച്ചത്.

 

 

 

 

 

 

 

 

1988ല്‍ ഇറാനെതിരെ ഇറാഖിന്‍റെ അപ്രതീക്ഷിത ആക്രമണമുണ്ടായത് സീ വൈസ് ജയന്‍റിന്‍റെ കഥയില്‍ അടുത്ത നാടകീയ വഴിത്തിരിവിന് കാരണമായി. ഇറാന്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സീ വൈസ് ജയന്‍റിന് നേരെ ഇറാഖ് സൈന്യം ബോംബ് വര്‍ഷിച്ചു. ബോബാക്രമണത്തില്‍ സമ്പൂര്‍ണമായി കത്തി നശിച്ച കപ്പല്‍ ഇറാന്‍ തുറമുഖത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ കപ്പലിന്‍റെ അവസാനവും ടൈറ്റാനിക്കിന്‍റേതെന്ന പോലെ ദുരന്തത്തില്‍ കലാശിച്ചെന്ന് ഏവരും വിധിയെഴുതി.

 

 

 

 

 

 

 

എന്നാല്‍ സീ വൈസ് ജയന്‍റിന്‍റെ ജാതകക്കുറിപ്പ് മറ്റൊന്നായിരുന്നു. കടലിന്‍റെ അടിത്തട്ടിലമര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കപ്പൽ ഒരു നോര്‍വീജിയന്‍ കമ്പനി. തുച്ഛവിലക്ക് കപ്പല്‍ സ്വന്തമാക്കി. ഇവര്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് സീ വൈസിനെ പൊക്കിയെടുത്തു. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് അറ്റകുറ്റപ്പണികള്‍ക്കയച്ചു. 3700 ടണ്‍ സ്റ്റീലാണ് ഈ അഴിച്ചു പണിയുടെ ഭാഗമായി സീ വൈസ് ജയന്‍റില്‍ നിന്നു മാറ്റി പുതിയത് സ്ഥാപിച്ചത്.

 

 

 

 

 

 

 

 

നോര്‍വീജിയന്‍ ഉടമകള്‍ സീ വൈസ് ജയന്‍റിന് ഹാപ്പി ജയന്‍റ് എന്ന പുതിയ പേര് നല്‍കി. 1991ൽ പുതിയ നാമം സ്വീകരിച്ച് ഹാപ്പി ജയന്‍റ് വീണ്ടും വിപണിയിലേക്കെത്തി. തുടര്‍ന്ന് കപ്പല്‍ വ്യവസായ ഭീമനായ ജോര്‍ഗന്‍ ജാഹ്റെ ഹാപ്പി ജയന്‍റിനെ 3 കോടി യൂറോയ്ക്ക് സ്വന്തമാക്കി. ഒപ്പം ഹാപ്പി ജയന്‍റിന് പുതിയൊരു പേരും ലഭിച്ചു, ജാഹ്റെ വിക്കിങ്. പിന്നീടുള്ള 10 വര്‍ഷക്കാലവും എണ്ണക്കയറ്റുമതി എന്ന പഴയ ജോലി തന്നെ ജാഹ്റെ വിക്കിങ് തുടര്‍ന്നു. വലുപ്പത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും കപ്പല്‍ ജീവനക്കാരുടെ എണ്ണത്തില്‍ മിക്ക കപ്പലുകളേക്കാള്‍ പിന്നിലായിരുന്നു ജാഹ്റെ വിക്കിങ്. 40 ജീവനക്കാര്‍ മാത്രമാണ് ഈ കൂറ്റന്‍ കപ്പല്‍ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്.

 

 

 

 

 

 

 

 

അസാധാരണ വലുപ്പമുണ്ടായിരുന്നു ജാഹ്റെ വിക്കിങ് പല തുറമുഖത്തും നങ്കൂരമിടുക അസാധ്യമായിരുന്നു. ഒപ്പം പനാമ കനാല്‍, സൂയസ് കനാല്‍, ഇംഗ്ലീഷ് കനാല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോവുക തന്നെ ജാഹ്റെ വിക്കിങ്ങിന് അസാധ്യമായിരുന്നു. സാധ്യമായ ഭാരം മുഴുവന്‍ കയറ്റിയാല്‍ വെള്ളത്തിനടിയിലേക്ക് 80 അടി വരെ ആഴം ജാഹ്റെ വിക്കിങ്ങിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം.

 

 

 

 

 

 

 

 

 

കൂടാതെ വമ്പിച്ച ഇന്ധനച്ചിലവും ജാഹ്റെ വിക്കിങ്ങിനെ പരിപാലിക്കുന്നത് അമിതഭാരം സൃഷ്ടിച്ചു. 2001ന് ശേഷം എണ്ണകയറ്റുമതിക്ക് പകരം മറ്റു പല വ്യാപാരങ്ങള്‍ക്കും ഈ കപ്പല്‍ ഉപയോഗിച്ച് തുടങ്ങി. 2004 ആയപ്പോഴേക്കും അമിത ചെലവ് മൂലം കപ്പല്‍ നോര്‍വേയിലെ തന്നെ ഫസ്റ്റ് ഓല്‍സണ്‍ ടാങ്കേഴ്സിന് വിറ്റു. ഇവിടെ വച്ച് ക്നോക് നേവിസ് എന്ന പേര് കപ്പലിന് ലഭിച്ചു.

 

 

 

 

 

 

 

 

 

ചരക്കു കടത്തുന്നത് അമിതചിലവായി വന്നതോടെ ഖത്തറിലെ ഒരു എണ്ണഖനിയില്‍ പെട്രോളിയം സൂക്ഷിക്കാനുള്ള സംഭരണിയായ ക്നോക് നേവിസ് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് വലിയ സംഭവ വികാസങ്ങളൊന്നും ക്നോക് നേവിസ് എന്ന സീ വൈസ് ജയന്‍റിന്‍റെ കടല്‍ജീവിതത്തില്‍ ഉണ്ടായില്ല. 6 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ക്നോക് നേവിസ് കടല്‍ യാത്ര നടത്തി. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ യാത്ര ക്നോക് നേവിസിന്‍റെ അവസാനയാത്രയായിരുന്നു.

 

 

 

 

 

 

 

 

 

കൂടുതല്‍ സംഭരണ ശേഷിയുള്ള ചെറുകപ്പലുകള്‍ നിര്‍മിക്കപ്പെടുന്ന ഈ കാലത്ത് ഇനിയൊരു സീ വൈസ് ജയന്‍റ് ഉണ്ടാകാനിടയില്ല. ഇത്ര വലിയ കപ്പല്‍ നിര്‍മിച്ചാലും അത് സംരക്ഷിക്കാനുള്ള ബാധ്യതയും, ചരക്ക് നീക്കത്തിന് അതുപയോഗിച്ചാലുണ്ടാകുന്ന പാഴ്ചിലവുമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ലോകത്ത് തന്നെ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായി സീവൈസ് ജയന്‍റ് എല്ലാ കാലത്തേക്കും തുടരാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (18 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (39 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (44 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (3 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends