Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ചൈനയില്‍ വെളിച്ചമില്ല... ജനങ്ങള്‍ നെട്ടോട്ടമോടുന്നു ... വേട്ടയാടി രണ്ട് ദുരന്തങ്ങള്‍...

02 OCTOBER 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന പദവിയില്‍ നിന്നും അമേരിക്കയെ താഴെയിറക്കാനും ലോക മേധാവിത്വം കയ്യാളാനും ആണ് ചൈനയുടെ ശ്രമം എന്ന് അറിയാത്തതായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ലോക മേധാവിത്വം പോയിട്ട് സ്വന്തം രാജ്യം പോലും നേരാം വണ്ണം നോക്കാനുള്ള കഴിവ് ചൈനക്ക് ഇല്ല എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്


വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ് ചൈന ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ സമസ്ത മേഖലകളെയും വിഴുങ്ങുകയാണ് ഊര്‍ജ്ജ പ്രതിസന്ധി.




ചൈന രണ്ട് തലത്തില്‍ ആണ് ഇപ്പോള്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് .ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചില പ്രവിശ്യകള്‍ വ്യാവസായിക ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ മറു വശത്ത് . ആകാശത്തോളം ഉയര്‍ന്ന കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും വില കാരണം ഉയര്‍ന്ന ആവശ്യകതയ്ക്കിടയിലും ജനറേറ്ററുകള്‍ തങ്ങളുടെ ഉല്‍പാദനം മന്ദഗതിയിലാക്കുകയാണ്


ഈ ഊര്‍ജ്ജ പ്രതിസന്ധി സാധനങ്ങളുടെ വില ഉയരുന്നതിനു പണപ്പെരുപ്പം വേഗത്തിലാക്കാനും കമ്പനികളെ നിര്‍ബന്ധിതമാക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലി അടുത്തിടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരുന്നു . ഇത് സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും അനാവശ്യമായ ക്രമക്കേട് കൊണ്ടുവരും എന്നും അവര്‍ ഭയപ്പെടുന്നു.

 




ചൈനയുടെ ഊര്‍ജ്ജ പ്രതിസന്ധി വ്യവസായ മേഖലകള്‍ കടന്ന് സാധാരണ ജനങ്ങളെയും അവരുടെ ദൈനം ദിന പ്രവര്‍ത്തികളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു , ഇത് ചൈനയെ സംബന്ധിച്ചിടത്തോളം , സാമ്പത്തിക മാന്ദ്യത്തിനും ആഗോള വിതരണ ശൃംഖല തടസ്സങ്ങള്‍ക്കും പുറമേ വലിയ തരത്തിലുള്ള സാമൂഹിക അസ്ഥിരത എന്ന അപകടസാധ്യതയും ക്ഷണിച്ചു വരുത്താന്‍ ശേഷിയുള്ളതാണ് .


പല വടക്കന്‍ പ്രവിശ്യകളിലെയും നിവാസികള്‍ ഇതിനകം തന്നെ പൂര്‍ണ്ണമായും വൈദ്യുതി രഹിതമായ സാഹചര്യം ആണ് നേരിടുന്നത് , അതേസമയം ട്രാഫിക് ലൈറ്റുകള്‍ തുടര്‍ച്ചയായി ഓഫാക്കുന്നത് മൂലം ഒരു സമയം കുറഞ്ഞത് ഒരു പ്രധാന നഗരത്തിലെയെങ്കിലും റോഡുകളില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുകയാണ് . ഓസ്ട്രേലിയയേക്കാള്‍ വലിയ സമ്പദ്വ്യവസ്ഥയുള്ള ഒരു തെക്കന്‍ വ്യാവസായിക കേന്ദ്രമായ ഗ്വാങ്ഡോംഗ് ആളുകളോട് ആവശ്യപ്പെടുന്നത് വീടുകളില്‍ പ്രകൃതിദത്ത വെളിച്ചം ഉപയോഗിക്കാനും ഫാക്ടറികളില്‍ വലിയ പവര്‍കട്ട് നടപ്പിലാക്കിയ ശേഷം എയര്‍കണ്ടീഷണര്‍ ഉപയോഗം പരിമിതപ്പെടുത്താനും ആണ്.
.



വടക്കന്‍ പ്രവിശ്യകളായ ലിയോണിംഗ്, ജിലിന്‍, ഹീലോങ്ജിയാങ് എന്നിവയെല്ലാം വാരാന്ത്യത്തില്‍ വലിയ തോതിലുള്ള വൈദ്യത ലഭ്യത കുറവ് അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, തിരക്കേറിയ സമയത്ത് ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആണ് തിരക്കേറിയ സമയങ്ങളില്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയത്


റെസിഡന്‍ഷ്യല്‍ വൈദ്യുതി ആവശ്യങ്ങള്‍ ഉറപ്പുവരുത്താനും എല്ലാ വിധത്തിലും വൈദ്യുതി മുടക്കം ഒഴിവാക്കണം എന്നും ജിലിന്‍ വൈസ് ഗവര്‍ണര്‍ വു ജിംഗ്പിംഗ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ വൈദ്യുതി നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കി , പ്രവിശ്യയിലെ പ്രാദേശിക മാധ്യമങ്ങളിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജലവിതരണം തടസ്സപ്പെടും എന്നത് ഒരു സാധാരണ കാര്യം ആകും എന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ സാധാരണക്കാര്‍ തയ്യാറാകണം എന്നും ആവശ്യപ്പെടുകയുണ്ടായി .


ഇതാണ് അമേരിക്കയെ വെല്ലു വിളിക്കാന്‍ നടക്കുന്ന രാജ്യം എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് വെറും തമാശയായി തള്ളി കളയുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

 




ഒന്നിന് പുറകെ ഒന്നായി ദുരന്ത കഥകള്‍ ആണ് ചൈനയെ കുറിച്ച് പുറത്തു വരുന്നത്. അമേരിക്കയെ കടത്തി വെട്ടി ലോക ഒന്നാം നമ്പര്‍ ആകാന്‍ ശ്രമിക്കുന്ന ചൈനക്ക് സ്വന്തം ജനങ്ങളെ തന്നെ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കുമോ എന്ന് പോലും ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആവില്ല. കാരണം അത്തരത്തിലാണ് നിലവിലെ സാഹചര്യങ്ങള്‍ തരുന്ന സൂചനകള്‍.


ഇത് കൂടാതെ എവെര്‍ഗ്രാന്‍ഡെ എന്ന ചൈനീസ് ഭീമന്‍ തകരാന്‍ പോവുകയാണ്. ചൈനീസ് സാമ്പത്തിക വ്യവസ്ഥയിലെ വലിയ ഭാഗം കയ്യാളുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനി ആണ് എവെര്‍ഗ്രാന്‍ഡെ. അനിയന്ത്രിതമായി വായ്പകള്‍ എടുക്കുകയും വാഗ്ദാനം ചെയ്ത പ്രൊജെക്ടുകള്‍ നടപ്പിലാക്കാതെ വരുകയും ചെയ്തതോടെ ഈ ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്റെ ഓഹരികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏതാണ്ട് 80 ശതമാനം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ പൊളിയാന്‍ പോകുന്ന കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ചൈനീസ് സര്‍ക്കാര്‍ ഇത്തവണ എടുക്കാന്‍ സാധ്യത ഇല്ല. അത് കൊണ്ട് തന്നെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് ചൈനീസ് സാമ്പത്തിക വ്യവസ്ഥ നേരിടാന്‍ പോകുന്നത്. പ്രധാനമായും അത് ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള അഥവാ ചൈനീസ് കമ്പനികളെ കുറിച്ചുള്ള വിശ്വാസ്യത നിക്ഷേപകരില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും എന്നതായിരിക്കും.


ഇത് ഒരു വശത്തു നില നില്‍ക്കുന്നു. അതിന്റെ മേലെയാണ് ചൈനയെ ഏതാണ്ട് മുഴുവനായും തന്നെ വിഴുങ്ങി കൊണ്ട് ഊര്‍ജ്ജ പ്രതിസന്ധി അവരെ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത്.

 




ചൈനയുടെ സമ്പദ്വ്യവസ്ഥയെ ഈ ഊര്‍ജ്ജ പ്രതിസന്ധി എങ്ങനെയാണു സ്വാധീനിച്ചിരിക്കുന്നത് ?


ഔദ്യോഗിക കണക്കുകള്‍ പ്രകാരം , 2021 സെപ്റ്റംബറില്‍, ചൈനീസ് ഫാക്ടറി പ്രവര്‍ത്തനം കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ചൈനീസ് സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയ 2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ,


പവര്‍കട്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോള നിക്ഷേപ ബാങ്കുകള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പ്രവചനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി.


രാജ്യത്തെ 44% വ്യവസായ പ്രവര്‍ത്തനങ്ങളെയും വൈദ്യുതി ക്ഷാമം ബാധിച്ചിട്ടുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കാക്കുന്നു. മാത്രമല്ല മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ്വ്യവസ്ഥ ഈ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ 0 .4 ശതമാനം ആണ് ഇടിവുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്


സാഹചര്യം ഇത്ര രൂക്ഷമാണെങ്കിലും , ചൈനയെ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്നും നിലവില്‍ പുറത്തു കടക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കില്ല. കാരണം പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരിയുടെ പുതിയ സ്രോതസ്സുകള്‍ പെട്ടെന്ന് കണ്ടെത്തുക എന്നത് എളുപ്പമായിരിക്കില്ല എന്നത് കൊണ്ട് തന്നെ.

.


റഷ്യ ഇതിനകം യൂറോപ്പിലെ ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് , ഇന്തോനേഷ്യന്‍ ഉല്‍പാദനത്തെ കനത്ത മഴ ബാധിച്ചു, സമീപത്തുള്ള മംഗോളിയ ആകട്ടെ റോഡ് ഗതാഗത ശേഷിയുടെ കുറവ് നേരിടുന്നു.




എന്തായാലും രണ്ടു ഭാഗത്തു നിന്നുള്ള കനത്ത അടി തന്നെയാണ് എവെര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയും ഊര്‍ജ്ജ പ്രതിസന്ധിയും ചൈനയ്ക്ക് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതില്‍ നിന്നും ചൈന എങ്ങനെയാണു കര കയറാന്‍ പോകുന്നത് അഥവാ എന്ത് മാത്രം വലിയ അടിയാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്നത് എന്നൊക്കെ എന്ന് കാത്തിരുന്ന് തന്നെ കാണണം.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (15 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends