അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര വ്യാപാരങ്ങള്‍ക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര വ്യാപാരങ്ങള്‍ക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാന്‍. വിദേശ കറന്‍സികളുടെ ഉപയോഗം മൂലം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുമെന്നാണ് താലിബാന്‍ നേതാക്കളുടെ വാദം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ എല്ലാ പൗരന്മാരും സാമ്പത്തിക ഇടപാടുകള്‍ക്കായി അഫ്ഗാനി കറന്‍സി ഉപയോഗിക്കണമെന്നാണ് അറിയിപ്പ്.
ആഭ്യന്തര വ്യാപാരത്തിനായി വിദേശ കറന്‍സി ഉപയോഗിക്കുന്നവരെ വിചാരണ ചെയ്യുമെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.
ഓഗസ്റ്റിലാണ് താലിബാന്‍ ഭീകരര്‍ അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തത്. ഇതോടെ ദേശീയ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്റെ കരുതല്‍ ധനം വിദേശത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിനുള്ളിലെ പല ഇടപാടുകളും യുഎസ് ഡോളറിലാണ് നടക്കുന്നത്. തെക്കന്‍ അതിര്‍ത്തിയിലെ വ്യാപാരങ്ങള്‍ക്ക് പാകിസ്ഥാന്‍ കറന്‍സിയാണ് ഉപയോഗിക്കുന്നത്.
"
https://www.facebook.com/Malayalivartha























