ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അപ്പാര്‍ട്ട്മെന്റിലേക്ക് വെടിയുണ്ട തുളച്ചുകയറി; അമേരിക്കയില്‍ പത്തൊൻപതുകാരിയായ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു: സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ച് പൊലിസ്

മലയാളിപെൺകുട്ടി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസന്‍ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയില്‍ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകള്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാല് മാസം മുന്‍പാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോര്‍ത്ത് നിരണം സ്വദേശി ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഒന്നരമാസത്തിനിടെ മൂന്ന് മലയാളികളാണ് അമേരിക്കയില്‍ വേടിയേറ്റ് മരിച്ചത്.
https://www.facebook.com/Malayalivartha


























