മഴത്തവളയുടെ കണ്ണുകളുമായി സാമ്യം, പനാമയിലെ കാട്ടിൽ നിന്ന് കണ്ടെത്തിയ മഴത്തവളയ്ക്ക് ഗ്രെറ്റ തുൻബെർഗിന്റെ പേര്; വനനശീകരണം മൂലം ഈ തവളയുടെ ആവാസവ്യവസ്ഥ അപകടത്തിലാണെന്ന് ഗവേഷകര്‍

പുതിയതായി കണ്ടെത്തിയ മഴത്തവളയ്ക്ക് കാലാവസ്ഥ പ്രവർത്തകയും കൗമാരക്കാരിയുമായ ഗ്രെറ്റ തുൻബെർഗിന്റെ പേര് നൽകി. ഗ്രെറ്റ തുൻബെർഗ് റെയിൻ ഫ്രോഗ് എന്നാണ് മഴത്തവളയ്ക്ക് പേര് നൽകിയിരിക്കുന്നത്. പുതുതായി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ചില ജീവജാലങ്ങളുടെ പേരിടൽ അവകാശം റെയിൻഫോറസ്റ്റ് ട്രസ്റ്റ് തങ്ങളുടെ 30-ാം വാർഷിക പരിപാടിയുടെ ഭാഗമായി ലേലം ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ലേലം ഏറ്റയാളാണ് മഴത്തവളയ്ക്ക് തുൻബെർഗിന്റെ പേര് നൽകിയത്. ആബേൽ ബാറ്റിസ്റ്റയുടെ നേതൃത്വത്തിൽ നടന്ന ഒരു പര്യവേഷണത്തിലാണ് വ്യത്യസ്തമായ വലിയ കറുത്ത കണ്ണുകളോടു കൂടിയ ചെറിയ, കടും നിറമുള്ള തവളയെ കണ്ടെത്തിയത്. മധ്യ അമേരിക്കൻ മഴത്തവളുമായി ഈ തവളയുടെ കണ്ണുകള്‍ക്ക് സാമ്യമുണ്ടെന്നും ഗവേഷകർ പറയുന്നു.
പത്ത് വർഷത്തിന് മേലെയായി ബാറ്റിസ്റ്റയും മെബർട്ടും പനാമയിൽ ജോലി ചെയ്യുകയാണ്. ഇതിനിടെ അവർ 12-ഓളം പുതിയ സ്പീഷിസുകൾ കണ്ടെത്തുകയും എട്ട് ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കിഴക്കൻ പനാമയിലെ ഒരു ആകാശ ദ്വീപിൽ സെറോ ചുകാന്റി റിസർവിലെ ക്ലൗഡ് ഫോറസ്റ്റിലാണ് ഗ്രെറ്റ തുൻബെർഗ് റെയിൻ ഫ്രോഗിനെ കണ്ടെത്തിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തകർന്നുവീണ രണ്ട് ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങൾക്ക് സമീപത്തായി ഏകദേശം 3,000 അടി താഴ്ചയിൽ കുത്തനെയുള്ള ചെളി നിറഞ്ഞ പാതകളിലൂടെ, കുതിരപ്പുറത്തും കാൽനടയായുമാണ് പര്യവേഷണ സംഘം ഈ പ്രദേശത്തെത്തിയത്.
https://www.facebook.com/Malayalivartha