യുക്രെയിനില്‍ നടത്തുന്ന ആക്രമണം റഷ്യ നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും...

യുക്രെയിനില്‍ നടത്തുന്ന ആക്രമണം റഷ്യ നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും.
ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് നേരത്തെ ഇന്ത്യ വിട്ടുനിന്നിരുന്നു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്.
മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് സമാധാന ശ്രമങ്ങള്‍ക്ക് ഇടം നല്‍കാനാണെന്നും ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് അന്ന് വിട്ടുനിന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള പതിനൊന്ന് രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചിരുന്നു.
https://www.facebook.com/Malayalivartha




















