Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആണവായുധം പ്രയോഗിക്കാം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ് ; ലോകത്തിന് നെഞ്ചിടിക്കുന്നു

28 FEBRUARY 2022 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ് വന്നതോടെ പാശ്ചാത്യ ശക്തികള്‍ ഉറ്റുനോക്കുകയാണ്. എന്താണ് ഇനി സംഭവിക്കുക എന്ന്.  ബെലറൂസില്‍ റഷ്യയ്ക്ക് ആണവായുധം വിന്യസിക്കാനുള്ള അനുമതി നല്‍കി. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലറൂസ് പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി.

യുക്രൈനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. ആണവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. നാറ്റോ പ്രകോപിപ്പിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും പുടിന്‍ പറഞ്ഞിരുന്നു.

 

അതിനിടെ ബെലറൂസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ബെലറൂസില്‍ റഷ്യയും യുക്രെയ്ന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് തയ്യാറാകുന്നത്. ആണവ പ്രതിരോധ സേനയ്ക്ക് പ്രത്യേക ഉത്തരവാദിത്വം ഏല്‍പ്പിക്കുമെന്ന് സേനാത്തലവന്‍മാരുടെ യോഗത്തില്‍  പുടിന്‍ പ്രഖ്യാപിച്ചതും വലിയ ചോദ്യമാണ്. കാരണം എന്താണ് ഈ പ്രത്യേക ഉത്തരാവാദിത്വം എന്ന് വെളിപ്പെടുത്തിയില്ല. എന്തായാലും ഇത് തന്ത്രപരമായതോ തന്ത്രപരമല്ലാത്തതോ ആയ ഉത്തരവാദിത്വങ്ങളില്‍ ഏതായാലും അപകടകരമാണെന്ന് ചാതം ഹൗസ് തിങ്ക്ടാങ്കിലെ സുരക്ഷാ വിദഗ്ധ ബെയ്‌സാ ഉനന്‍ വിലയിരുത്തുന്നു. തന്ത്രപരമായ സൈനിക ശക്തിയെയാണ് ജാഗ്രതയില്‍ ഒരുക്കുന്നതെങ്കില്‍ അത് യുഎസിന് ഉള്‍പ്പെടെ നേരിട്ടുള്ള ഭീഷണിയാകും. അതല്ല, തന്ത്രപരമായ ആണവായുധങ്ങള്‍ തന്ത്രപരമല്ലാത്ത ലക്ഷ്യത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് യൂറോപ്പിനും നാറ്റോ അംഗങ്ങള്‍ക്കും ഭീഷണിയാകും. രണ്ടായാലും യുദ്ധത്തില്‍ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവര്‍ പറയുന്നു.

നാലാം ദിവസമായിട്ടും ഉക്രൈന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്കാരണം തലസ്ഥാനമായ കീവ് പിടിക്കാന്‍ കഴിയാത്തതില്‍ പുടിന്‍ നിരാശനാണ്. രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഉക്രൈന് നല്‍കുന്ന പരസ്യപിന്തുണയും പുടിനെ പ്രകോപിപ്പിക്കുന്നു. ഞായറാഴ്ച റഷ്യന്‍ ബാങ്കുകളുടെ പണമിടപാടുകള്‍ മരവിപ്പിക്കാവുന്ന രീതിയില്‍ സ്വിഫ്റ്റ് സമ്പ്രദായത്തില്‍ നിന്നും റഷ്യയെ പുറന്തള്ളാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ഇത് റഷ്യയുടെ സാമ്പത്തിക ചക്രത്തെ നിശ്ചലമാക്കാന്‍ പോകുന്ന ഒന്നാണ്. ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ ഉക്രൈന് ആയുധങ്ങള്‍ എത്തിക്കുകയാണ്. ഇതും പുടിനെ പ്രകോപിപ്പിക്കുന്നു. ഇതോടെയാണ് ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാത്തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

അടിയന്തരമായി വിളിച്ചുകൂട്ടിയ സേനാത്തലവന്‍മാരുടെ യോഗത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും നാറ്റോയെയും പുടിന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ സൗഹൃദപരമല്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത്. നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. എന്തായാലും പുടിന്റെ ഈ താക്കീതുമുന്നിലാണ് ഉക്രൈന്‍ മുട്ടുമടക്കിയത്. റഷ്യ പറഞ്ഞ ചര്‍ച്ചാ വേദിയായ ബെലാറൂസില്‍ ഉക്രൈന്‍ പ്രതിനിധി സംഘം വൈകാതെ എത്തുകയായിരുന്നു. സമാധാന ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (4 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (6 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (13 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (40 minutes ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (3 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (4 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (4 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (4 hours ago)

Malayali Vartha Recommends