മൊളട്ടോവ് കോക്ക്‌ടൈല്‍ , നാടന്‍ ബോംബ് പ്രയോഗം; നാട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുകയാണ് ഉക്രൈനിപ്പോള്‍,റഷ്യയുടെ കണ്ണുതള്ളി

ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നില്‍ ഒന്നുമല്ല ഉക്രൈന്‍. എന്നിട്ടും അവര്‍ ചെറുത്തുനില്‍ക്കുകയാണ്. മാത്രവുമല്ല പൊതുജനം വരെ ആയുധം കയ്യിലെടുത്തിരിക്കുന്നു. ഇതിനിടയിലാണ് എന്താണ് മൊളട്ടോവ് കോക്ക്‌ടൈല്‍ എന്നത് ചര്‍ച്ചയായിരിക്കുന്നത്. മൊളട്ടോവ് കോക്ക്‌ടൈലെന്ന് വിളിക്കുന്ന പെട്രോള്‍ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്. പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയില്‍ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്. ഉണ്ടാക്കാനെളുപ്പമാണ് എങ്ങനെയുണ്ടാക്കണമെന്ന് നാട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുകയാണ് ഉക്രൈനിപ്പോള്‍. ഉപയോഗിക്കാന്‍ എളുപ്പം. ശത്രുവിനെ കാണുമ്പോള്‍ തിരി കത്തിക്കുക എറിയുക. കുപ്പിച്ചില്ല് പൊട്ടുമ്പോള്‍ അകത്തെ ദ്രാവകത്തിന് തീ പിടിക്കും, വീഴുന്നിടം കത്തും. മാരകായുധം തന്നെയാണ് മൊളട്ടോവ് കോക്ക്‌ടൈല്‍. ഉദ്ദേശിച്ചത്ര എളുപ്പത്തില്‍ ഉക്രൈയിനെ കീഴടക്കാന്‍ കഴിയാത്തതിനാല്‍ ആണവ ആയുധ ഭീഷണയുമായി റഷ്യ നില്‍ക്കുമ്പോള്‍ നാടന്‍ ബോംബുകളുമായി പ്രതിരോധിക്കുകയാണ് ഉക്രൈന്‍.
റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആണവ ഭീഷണി ഉയര്‍ത്തിയതോടെ ചര്‍ച്ചകള്‍ക്ക് വഴങ്ങി ഉക്രൈന്‍. റഷ്യ പറയുന്ന സ്ഥലത്ത് ചര്‍ച്ചയ്‌ക്കെത്താമെന്ന് ഉടനെ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി സമ്മതിച്ചു. ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ ഉക്രൈന് ആയുധങ്ങള്‍ എത്തിക്കുകയാണ്. ഇതും പുടിനെ പ്രകോപിപ്പിക്കുന്നു. ഇതോടെയാണ് ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാത്തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തരമായി വിളിച്ചുകൂട്ടിയ സേനാത്തലവന്‍മാരുടെ യോഗത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും നാറ്റോയെയും പുടിന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ സൗഹൃദപരമല്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത്. നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha




















