Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇമ്രാന് വന്‍ തിരിച്ചടി....അവിശ്വാസ പ്രമേയം നേരിടാതെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നീക്കം തടഞ്ഞ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്, ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം.... പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി

08 APRIL 2022 06:33 AM IST
മലയാളി വാര്‍ത്ത

ഇമ്രാന് വന്‍ തിരിച്ചടി....അവിശ്വാസ പ്രമേയം നേരിടാതെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നീക്കം തടഞ്ഞ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്, ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം.... പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി.


സുപ്രീം കോടതിയില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കി. മാത്രവുമല്ല ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിയും കോടതി റദ്ദ ചെയ്തു.

 



ശനിയാഴ്ച രാവിലെ 10.30 ന് ദേശീയ അസംബ്ലി ചേര്‍ന്ന് അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാന്ഡ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നടപകടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ സഭ നിര്‍ത്തി വയ്ക്കരുത്. അംഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള ഇടപെടലുകള്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള അവിശ്വാസം പാസായാല്‍ പുതിയ പ്രധാനമന്ത്രിയെ അസംബ്ലി തെരഞ്ഞെടുക്കുമെന്നും വിധിയില്‍ പറയുന്നു.


ഇ്ന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടു മണിയോടെ വിധി പറയുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് കോടതിയുടെ തീര്‍പ്പുണ്ടായത്.

 


അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

അവിശ്വാസ വോട്ടെടുപ്പ് തള്ളിയ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരിയുടെ നടപടിയിലെ ഭരണഘടനാ സാധുത വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 



അതേസമയം 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് തള്ളിയതോടെ പ്രതിപക്ഷ നീക്കം പരാജയപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വി ദേശീയസഭ പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം കോടതിവിധി എന്തു തന്നെയായാലും അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (16 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (37 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (41 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (56 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (59 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends