Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് റഷ്യ!

05 MAY 2022 08:36 PM IST
മലയാളി വാര്‍ത്ത

12 റഷ്യൻ ജനറൽമാരാണ് യുക്രെയ്‍നിൽ 71 ദിവസം വരെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇത്രയധികം ഉന്നത ഉദ്യോഗസ്ഥർ ചുരുങ്ങിയ കാലയളവിൽ കൊല്ലപ്പെടുന്നത് അസാധാരണമാണെന്നു പ്രതിരോധരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുക്രെയ്‌ൻ ഇന്റലിജൻസ് സംവിധാനവും കുറ്റമറ്റതാണെന്നും ഇവരുടെ ഇടപെടൽ വഴി നിരവധി ആക്രമണങ്ങൾ ഏകോപിപ്പിക്കാനും റഷ്യൻ മുന്നേറ്റത്തിനു തടയിടാനും യുക്രെയ്ൻ സൈന്യത്തിനു സാധിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

എന്നാൽ ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് സൈന്യം പരിശീലനം നടത്തിയിരുന്നുവെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. യുക്രെയ്ന്‍ സൈനികരും സാധാരണക്കാരും കഴിയുന്ന മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യന്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ആണവ മിസൈലുകൾ പരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

പടിഞ്ഞാറന്‍ നഗരമായ കലിനിന്‍ഗ്രാഡിലാണ് റഷ്യന്‍ സൈന്യം ഇത്തരത്തിൽ മിസൈൽ പരിശീലനം നടത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്രമേഖലയിലാണ്് റഷ്യന്‍ സൈന്യം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിലുള്ള ഇസ്‌കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ 'ഇലക്‌ട്രോണിക് ലോഞ്ച്' നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഒറ്റ, ഇരട്ട ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തായിരുന്നു പരീക്ഷണം. നൂറോളം സൈനികരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്.

 

നാറ്റോ സഖ്യരാജ്യങ്ങള്‍ യുക്രെയ്‌ന് സൈനികസഹായം നല്‍കിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവസേനാ വിഭാഗത്തോട് സജ്ജരായിരിക്കാന്‍ ക്രെംലിന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഫെബ്രുവരി 24 മുതല്‍ റഷ്യന്‍ സേന യുക്രെയ്‌നില്‍ നടത്തുന്നത് പ്രത്യേക സൈനിക നടപടി മാത്രമാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ മേയ് ഒൻപതിനു റഷ്യ ചില 'നിര്‍ണായക' പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു; ഒരുപക്ഷേ ഒരു യുദ്ധപ്രഖ്യാപനം തന്നെ. മേയ് 9 റഷ്യയ്ക്ക് പ്രധാനപ്പെട്ട തീയതികളിലൊന്നാണ്. 1945 മേയ് 9 നാണ് രണ്ടാംലോക മഹായുദ്ധത്തില്‍ നാത്സി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്.

 

യുക്രെയ്ൻ – റഷ്യ യുദ്ധം 70 ദിവസം പിന്നിടുമ്പോൾ പുതിയ ഉപരോധ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഈ വർഷം അവസാനത്തോടെ പൂർണമായി അവസാനിപ്പിക്കാനുള്ള നിർദേശമാണ് ആറാം ഘട്ട ഉപരോധ പാക്കേജിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ മുന്നോട്ടുവച്ചത്.യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കണം. യുക്രെയ്ൻ പുനരുദ്ധാരണ പദ്ധതിയും നിർദേശത്തിലുണ്ട്. എണ്ണ നിരോധന പദ്ധതിയുമായി സഹകരിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ചില ഇയു രാജ്യങ്ങൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (9 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (18 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (25 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (40 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends