തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ . സന്നിധാനത്ത് തിരക്ക് വർദ്ധിക്കുകയോ അരവണയുടെ ലഭ്യത കുറയുകയോ ചെയ്താൽ തപാലിലൂടെ ആവശ്യത്തിന് അരവണ വീട്ടിൽ ലഭ്യമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായി ചർച്ച തുടങ്ങിയിട്ടുണ്ട്.
സന്നിധാനത്ത് നിലവിലുള്ള അരവണ കൗണ്ടറുകൾക്ക് പുറമേയാണ് വെൻഡിംഗ് യന്ത്രം സ്ഥാപിക്കുക. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ആറ് യന്ത്രങ്ങൾ അരവണ കൗണ്ടറിന് സമീപം സ്ഥാപിക്കും. തീർത്ഥാടകർക്ക് ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ചാൽ, യന്ത്രത്തിലൂടെ അരവണ ലഭ്യമാകും.
https://www.facebook.com/Malayalivartha

























