Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മരിയുപോളിലെ തിയറ്റര്‍ ആക്രമിച്ച് റഷ്യ... നിമിഷനേരം കൊണ്ട് പൊലിഞ്ഞത് 600 ഓളം പേരുടെ ജീവന്‍

05 MAY 2022 08:53 PM IST
മലയാളി വാര്‍ത്ത

റഷ്യയുടെ ആക്രമണത്തില്‍ നിമിഷനേരം കൊണ്ട് പൊലിഞ്ഞത് 600 ഓളം പേരുടെ ജീവന്‍. യുദ്ധം നടക്കുന്നതിനാല്‍ തിയറ്ററില്‍ അഭയം തേടിയിരുന്ന 600 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമത്തില്‍ 300 ആളുകള്‍ മരിച്ചുവെന്നായിരുന്നു ഉക്രെന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ 600ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി) റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണം അതിജീവിച്ച 23 ആളുകള്‍, രക്ഷാപ്രവര്‍ത്തകരെ കണ്ടാണ് എ.പി റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണം നടക്കുമ്‌ബോള്‍ തിയറ്ററിനു പുറത്തുണ്ടായിരുന്ന അടുക്കളയില്‍ 100 പേര്‍ ഉണ്ടായിരുന്നതായും ഇവരാരും രക്ഷപ്പെട്ടില്ലെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കെട്ടിടത്തിന്റെ ഉള്ളിലും ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കയായിരുന്നു. ആക്രമണം നടക്കുമ്‌ബോള്‍ 1000 ആളുകളെങ്കിലും ഉള്ളിലുണ്ടാകുമെന്ന് കരുതുന്നു. 200 പേരെങ്കിലും സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ടാകും. മരിയുപോളിന്റെ ഹൃദയഭാഗത്ത് 60 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന മനോഹരമായ തിയറ്റര്‍ ക്ഷണം നേരംകൊണ്ടാണ് റഷ്യ തകര്‍ത്തത്.

ഒരു കാലത്ത് റഷ്യന്‍ ഡ്രമാറ്റിക് തിയറ്റര്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടത്. 2015ല്‍ പ്രാദേശിക അധികൃതര്‍ റഷ്യന്‍ എന്ന വാക്ക് എടുത്തുകളഞ്ഞു. തിയറ്ററില്‍ ഉക്രെന്‍ പൗരന്‍മാര്‍ മാത്രം കല അവതരിപ്പിച്ചാല്‍ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. മാര്‍ച്ച് ആദ്യവാരമാണ് റഷ്യ മരിയുപോള്‍ ഉപരോധിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (9 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (18 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (25 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (40 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends