ഈ നാല്പതുകാരിക്ക് ഇനി വെറുതെയിരുന്നാല്‍ മതി, എല്ലാമാസവും ലക്ഷങ്ങള്‍ കയ്യില്‍ കിട്ടും... അതും അടുത്ത മുപ്പത് വര്‍ഷത്തേക്ക്...

ഈ നാല്പതുകാരിക്ക് ഇനി വെറുതെയിരുന്നാല്‍ മതി, എല്ലാമാസവും ലക്ഷങ്ങള്‍ കയ്യില്‍ കിട്ടും. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം സ്വദേശിനിക്കാണ് ഇത്തരത്തിലുള്ള സമ്മാനം ലഭിക്കുക. എല്ലാ മാസവും 9.5 ലക്ഷം രൂപ വീതമാണ് ലഭിക്കുക. അടുത്ത 30 വര്‍ഷത്തേക്കാണ് ലോട്ടറി ടിക്കറ്റിലൂടെ ഈ സമ്മാനത്തുക ലഭിക്കുക.
ഒരു ലോജിസ്റ്റിക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലോറ ഹോയ്‌ലിയെയാണ് ഈ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. പങ്കാളിയായ കിര്‍ക് സ്റ്റീവന്‍സും ചേര്‍ന്നാണ് ലോറ ജാക്ക്‌പോട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാമലോട്ടിലെ സെറ്റ് ഫോര്‍ ലൈഫ് നറുക്കെടുപ്പിലെ ടിക്കറ്റാണ് ഇരുവര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്.
ഫോണ്‍ കോള്‍ വന്നതിനു തൊട്ടുപിന്നാലെ ലോറ ഫോണില്‍ സ്‌ക്രോള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് വാ പൊത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ' നിങ്ങള്‍ തമാശ പറയുകയാണ്, നിങ്ങള്‍ ശരിക്കും തമാശ പറയുകയാണ്' എന്ന് ലോറ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
നാഷണല്‍ ലോട്ടറി ആപ്പ് വഴിയാണ് ലോറ ടിക്കറ്റ് വാങ്ങിയത്. ഈ ആപ്ലിക്കേഷനില്‍ നിന്നുള്ള മെസേജിലൂടെയാണ് താന്‍ വിജയിയായതിനെ കുറിച്ച് അറിഞ്ഞതും. എന്നാല്‍ ഈ മെസേജ് കൊണ്ടൊന്നും ലോറയ്ക്ക് വിശ്വാസം വന്നില്ല. വാര്‍ത്ത സ്ഥിരീകരിക്കാന്‍ പിന്നീട് വിളിച്ചത് ഫായേ എന്ന ലോട്ടറി തൊഴിലാളിയെ ആണ്. ലോട്ടറി അടിച്ചത് തനിക്ക് തന്നെയാണെന്ന് ഫായേ പറഞ്ഞപ്പോള്‍ ലോറയ്ക്ക് വിശ്വാസമായി. ആദ്യം ഇത് കേട്ടപ്പോള്‍ തമാശയാണെന്നാണ് തോന്നിയതെന്നും ലോറ പിന്നീട് പറയുന്നുണ്ട്.
ദേശീയ ലോട്ടറി അടിച്ചതിനു പിന്നാലെ ലോറ ജോലി ഉപേക്ഷിച്ചതായും ഒരു വീട് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കിര്‍ക് മെക്കാനിക്കല്‍ എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ്.
https://www.facebook.com/Malayalivartha


























