കൊറോണക്ക് പിന്നാലെ വീണ്ടും പ്രവചനവുമായി ബില്‍ഗേറ്റ്‌സ്! 20 വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സംഭവിക്കുന്നത് ഇങ്ങനെ.. ഞെട്ടിത്തരിച്ച് ലേകം!

കൊറോണ പ്രവചനത്തിന് പിന്നാലെ അടുത്ത പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് മൈക്രോ സോഫ്റ്റ് സഹ സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്.
2015ല്‍ അമേരിക്കന്‍ ജേണലിസ്റ്റായ എസ്‌റ ക്ലെയിനുമായി നടത്തിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സ് കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, സ്പാനിഷ് ഫ്‌ലൂ പോലെ പടര്‍ന്നുപിടിക്കുന്ന വൈറസുകള്‍ ഈ ലോകത്തെ നശിപ്പിക്കും, ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ പരക്കം പായും. ലോകത്തില്‍ ആ അവസ്ഥ വരും ഞാന്‍ യക്കുന്നു എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്. മാത്രമല്ല ലോക മഹായുദ്ധങ്ങളേക്കാള്‍ കൂടുതല്‍ ഇനി ഭയക്കേണ്ടത് ഇത്തരം വൈറസുകളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതിന് പിന്നാലെയാണ് പുതിയ പ്രവചനവുമായി ബില്‍ഗേറ്റ്‌സ് രംഗത്ത് വന്നിരിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകത്ത് മറ്റൊരു മഹാമാരി കൂടി ഉണ്ടാവുമെന്നാണ് പുതിയ പ്രവചനം. മാത്രമല്ല ഏറെ ഗൗരവമായി കാണേണ്ട ഒന്നാണിത് എന്നും ഈ മഹാമാരിയെ ചെറുക്കാന്‍ ലോകം ഇപ്പോള്‍ തന്നെ തയ്യാറായിരിക്കേണ്ടതുണ്ടെന്നും ബില്‍ ഗേറ്റ്‌സ് അറിയിച്ചു.
ഈ മഹാമാരി വരാനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത്, ആളുകള്‍ യാത്ര ചെയ്യുന്നത് ഇന്നത്തെ കാലത്ത് വര്‍ധിച്ചിരിക്കുകയാണ്. അപ്പോള്‍ സ്വാഭാവിക ആവാസ വ്യവസ്ഥ ആക്രമിക്കപ്പെടുകയും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മറ്റൊരു മഹാമാരി കടന്നു വരാനുള്ള സാധ്യതയുണ്ടാക്കുമെന്നുമാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്. കൊവിഡിന്റെ തന്നെ മറ്റൊരു രൂപത്തെ തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ബില്‍ഗേറ്റ്‌സ് ചില നിര്‍ദേശങ്ങളും ഇതിനകം മുന്നോട്ട് വെച്ചിട്ടുണ്ട്. അതായത്, കൊവിഡിന്റെ വകഭേദങ്ങള്‍ മാറി മാറി വരുന്നതില്‍ ചില ആശങ്കകളുണ്ടെങ്കിലും ജനങ്ങള്‍ കൊവിഡ് മഹാമാരിയെ മറക്കാനാണ് ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്. യുക്രൈയ്ന്‍ യുദ്ധമുള്‍പ്പെടെ ലോകത്ത് മറ്റ് പ്രശ്‌നങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ മഹാമാരികളെ ചെറുക്കാന്‍ വേണ്ടി ആഗോള തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുന്നൊരുക്കമെന്നോണം ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ഗ്ലോബല്‍ എപ്പിഡെമിക് റെസ്‌പോണ്‍സ് മൊബിലൈസേഷന്‍ എന്ന ടീം രൂപീകരിക്കണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കുറഞ്ഞത് 3000 പേരെയെങ്കിലും ഇതില്‍ അണിനിരത്തണം. മൊത്തം നൂറു കോടിയുടെ നിക്ഷേപം രാജ്യങ്ങള്‍ സംഘടനയിലേക്ക് നടത്തേണ്ടി വരുമെന്നും.
2015 ലാണ് ബില്‍ ഗേറ്റ്‌സ് വൈറസ് വ്യാപിക്കുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയത്. ഇതിനു ശേഷം 2019 ലാണ് ലോകത്ത് കൊവിഡ് വ്യാപനമുണ്ടാവുന്നത്. കൊറോണ വൈറസിന്റെ വരാനിരിക്കുന്ന വകഭേദങ്ങളെ ലോകം കരുതിയിരിക്കേണ്ടതുണ്ടെന്നും കൂടുതല്‍ ശക്തിയാര്‍ജിച്ച വകഭേദങ്ങള്‍ ഇനിയുമുണ്ടായേക്കാമെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ ഹൗ ടു പ്രിവിന്റ് നെക്സ്റ്റ് പാന്‍ഡമിക് എന്ന പുസ്തകവും ബില്‍ ഗേറ്റ്‌സ് എഴുതിയിരുന്നു.
ബില്‍ഗേറ്റ്‌സ് പറഞ്ഞത് 2015 ല്‍ ആരും കാര്യമാക്കിയിരുന്നില്ല എങ്കിലും കൊറോണ വന്നതോടെ അദ്ദേഹത്തിന്റെ പ്രവചനത്തെ എല്ലാവരും മുഖവിലക്കെടുത്തു. അദ്ദേഹത്തിന്റെ മുന്‍കൂട്ടി ചിന്തിക്കാനുള്ള കഴിവിനെ എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.
https://www.facebook.com/Malayalivartha


























