ചൊവ്വാ ദൗത്യത്തിനൊരുങ്ങി നാസയ്ക്ക് വേണ്ടിയും അല്ലാതേയും ബഹിരാകാശ ദൗത്യം വിജയിപ്പിച്ച് മുന്നേറുന്ന സ്പേസ് എക്സ് ... മനുഷ്യരെ ചൊവ്വയിലെത്തിക്കുമെന്ന് ഉറപ്പു നല്‍കി ഇലോണ്‍ മസ്‌ക്

ചൊവ്വാ ദൗത്യത്തിനൊരുങ്ങി നാസയ്ക്ക് വേണ്ടിയും അല്ലാതേയും ബഹിരാകാശ ദൗത്യം വിജയിപ്പിച്ച് മുന്നേറുന്ന സ്പേസ് എക്സ് ... മനുഷ്യരെ ചൊവ്വയിലെത്തിക്കുമെന്ന് ഉറപ്പു നല്‍കി ഇലോണ്‍ മസ്‌ക്.
്. കഴിഞ്ഞ ദിവസവും സ്പേസ് എക്സ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാല് ബഹിരാകാശ വിദഗ്ധരെ നാസയ്ക്കായി വിജയകരമായി എത്തിച്ചിരുന്നു. ഈ ദശകം പൂര്‍ത്തിയാകും മുമ്പ് മനുഷ്യരെ തങ്ങള്‍ ചൊവ്വയിലെത്തിക്കും.
ചൊവ്വയിലേക്ക് അതിന് മുമ്പ് അത്യാധുനിക ബഹിരാകാശ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും എത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമം തുടരുന്നു. തുടര്‍ന്ന് എത്രയും വേഗം സാധാരണക്കാരെ അടക്കം ചൊവ്വയിലെത്തിക്കും. ഇതിന് പരമാവധി ആറു വര്‍ഷത്തില്‍ കൂടുതലെടുക്കില്ലെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്നും സ്പേസ് എകസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വെയിനേ ഷോട്ട്വെല്‍ .
2021 ഡിസംബറില്‍ സ്പേസ് എക്സ് ഉടമസ്ഥന്‍ ഇലോണ്‍ മസ്‌കാണ് ഇതേ കാര്യം ആദ്യം സൂചിപ്പിച്ചത്. ചുവപ്പന്‍ ഗ്രഹം എന്നും ബഹിരാകാശ സഞ്ചാരികളുടെ സ്വപ്ന ലക്ഷ്യമാണെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറിയാല്‍ അത് പത്തുവര്‍ഷം വരെയാകാം.
നിലവിലിപ്പോള്‍ ബഹിരാകാശം വരേയും രണ്ടാം ഘട്ടമായി ചൊവ്വയിലേക്കും കുതിക്കാനാകുന്ന മികച്ച വിക്ഷേപണ വാഹനം തയ്യാറായിക്കൊണ്ടി രിക്കുകയാണെന്നും മസ്‌ക് .
" f
https://www.facebook.com/Malayalivartha


























