കാടിളക്കി വന്നവരെ കാലപുരിക്കയയ്ക്കും.. പുടിന്റെ അന്ത്യ ശാസനം.. മെയ് 9 ന് റഷ്യയുടെ കൊലവിളി
യൂറോപ്പിനും പാശ്ചാത്യലോകത്തിനും ഒന്നടങ്കം ശക്തമായ മുന്നറിയിപ്പുമായി പുടിൻ. യുക്രെയ്‌നെ ആക്രമിച്ചത് കൃത്യസമയത്ത്. എല്ലാ പാശ്ചാത്യശക്തികളും ചേർന്ന് തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെയാണ് പ്രതിരോധിക്കുന്നതെന്നും പുടിൻ പറഞ്ഞു.
ലോകശക്തികളെന്ന് അവകാശപ്പെടുന്നവർ നാസി ചിന്തകളോടെയാണ് റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്. റഷ്യ രണ്ടാം ലോകമഹായുദ്ധത്തിൽ നേടിയ വിജയം ആഘോഷിക്കുന്ന വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിൻ.
സഖ്യസേനകളും പാശ്ചാത്യ രാജ്യങ്ങളും തങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എങ്ങിനെയാണോ രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യ ജയിച്ചത് അതുപോലുള്ള പോരാട്ടമാണ് നിലവിൽ നടത്തുന്നത്. വിജയം കാണും വരെ പോരാട്ടം തുടരും. നാസിപടയ്‌ക്കെതിരെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിലെ പോലെ ആത്യന്തിക യുദ്ധവിജയം തങ്ങളുടേതുമാത്രമായിരിക്കും.
റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പോരാട്ടം അന്നത്തെ ലോകശക്തി കളോടാ യിരുന്നു. അന്ന് മുതൽ ഇന്നുവരെ നമ്മുടെ സൈനികർ കാണിച്ചിട്ടുള്ളത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഇന്ന് നമ്മളെല്ലാം ചേർന്ന് ആധുനിക കാലഘട്ടത്തിലെ നാസി ചിന്തകൾക്കെ തിരെ ശക്തമായി പോരാടും. ഇന്നത്തെ പുതുതലമുറ പൂർവ്വികരുടെ പോരാട്ടവീര്യത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളേണ്ടതെന്നും പുടിൻ പറഞ്ഞു.
നാസികളെ റഷ്യൻ സൈന്യം തുരത്തിയതിന്റെ ഓർമ്മകൾ പുതുക്കുന്ന വിക്ടറി ഡേ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് റഷ്യ. യുക്രെയിനിൽ പരാജയത്തിന്റെ പടുകുഴിയിലാണ് റഷ്യ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ എഴുതുമ്പോഴും എല്ലാ വർഷത്തേയും പോലെ ഈ വർഷത്തെ വിക്ടറി ദിന പരേഡ് അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.
കിന്റർഗർട്ടൻ കുട്ടികൾ റഷ്യൻ യുദ്ധ വാഹനങ്ങളായി വേഷം ധരിച്ച് പരേഡിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളീൽ പ്രചരിച്ചിരുന്നു.
റഷ്യൻ ടാങ്കിന്റെ മാതൃകയിൽ വേഷമണിഞ്ഞെത്തിയ ഒരു കൊച്ചു മിടുക്കനാണ് ഈ സംഘത്തെ നയിക്കുന്നത്. യുക്രെയിൻ യുദ്ധത്തോടെ ലോക ശ്രദ്ധയാകർഷിച്ച ഇംഗ്ലീഷിലെ സെഡ് എന്ന അക്ഷരവും തന്റെ പുറത്ത് അവൻ പതിപ്പിച്ചിട്ടുണ്ട്.
മിലിറ്ററി യൂണിഫോമിലുള്ള ഈ കൊച്ചു മിടുക്കൻ റഷ്യൻ പതാകയും കൈയിലേന്തിയിട്ടുണ്ട്. മറ്റു കുട്ടികൾ യുദ്ധവിമാനങ്ങൾ, സൈനികർ, ആർമി മെഡിക്സ് തുടങ്ങിയ റോളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റു രണ്ടു കുട്ടികൾ കൂടി സോവ്യറ്റ് യൂണീയന്റെ ചുവന്ന നക്ഷത്രം വരച്ച ടാങ്കുകളായി എത്തുന്നുമുണ്ട്.
1945 മെയ് 8 ന് രാത്രി 11.01 നായിരുന്നു നാസി ജർമ്മനിയുടെ നിരുപാധികമായ കീഴടങ്ങൽ ഉണ്ടായത്. അപ്പോൾ റഷ്യൻ സമയ പ്രകാരം മെയ് 9 ആയിരുന്നു. അതുകൊണ്ടാണ് വിക്ടറി ഇൻ യൂറോപ്പ് ദിനം മെയ് 8 ന് ആചരിക്കുമ്പോൾ റഷ്യയിൽ വിക്ടറി ദിനം മെയ് 9 ആയത്.
എല്ലാ വർഷത്തേയും പോലെ ഇത്തവണയും കൂറ്റൻ പരേഡ് തന്നെയായിരിക്കും ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. 10 ആണവായുധങ്ങൾ വരെ വഹിക്കാൻ കഴിവുള്ള ആർ എസ് തെർമോന്യുക്ലിയാർ ബാലിസ്റ്റിക് മിസൈൽ ഇത്തവണ പരേഡിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























