വീടിനടുത്തായുള്ള കുറ്റിക്കാട്ടില്‍ സിംഹം പതുങ്ങിയനിലയില്‍, വാര്‍ത്ത കേട്ട് പ്രദേശവാസികള്‍ ആശങ്കയിലായി, വിവരമറിഞ്ഞ് തോക്കുകളുമായി പാഞ്ഞെത്തി വനംവകുപ്പ്... ഒടുവില്‍ സംഭവിച്ചത്...

വീടിനടുത്തായുള്ള കുറ്റിക്കാട്ടില്‍ സിംഹം പതുങ്ങിയനിലയില്‍, വാര്‍ത്ത കേട്ട് പ്രദേശവാസികള്‍ ആശങ്കയിലായി, വിവരമറിഞ്ഞ് തോക്കുകളുമായി പാഞ്ഞെത്തി വനംവകുപ്പ്... ഒടുവില്‍ സംഭവിച്ചത്...
കെനിയയിലെ കിന്യാന ഗ്രാമത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തിലേക്ക് പോയ തൊഴിലാളിയാണ് ഉടമയുടെ വീടിനു സമീപത്തായി വേലിച്ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന സിംഹത്തിനെ ആദ്യം കാണുന്നത്. ഉടന്‍തന്നെ ഇയാള്‍ അപായമണി മുഴക്കി. ഈ സമയം ഉടമ വീട്ടില്‍ ഇല്ലായിരുന്നു. മൗണ്ട് കെനിയ ദേശീയ പാര്‍ക്കിനു സമീപമാണ് ഈ ഗ്രാമം. അതുകൊണ്ട് തന്നെ കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയിരിക്കുന്നത് സിംഹമാണെന്ന് പ്രദേശവാസികള്‍ ഉറപ്പിച്ചു.
ഇവര്‍ നല്‍കിയ വിവരമനുസരിച്ച് തോക്കുകളുമായി സിംഹത്തെ നേരിടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അത് സിംഹമല്ലെന്ന് വ്യക്തമാക്കി. മറിച്ച് സിംഹത്തിന്റെ ചിത്രമുള്ള ബാഗാണിതെന്നും അതിനുള്ളില്‍ നിറയെ അവക്കാഡോയുടെ വിത്തുകളാണുണ്ടായിരുന്നതെന്നും വിശദീകരിക്കുകയുണ്ടായി. പതുങ്ങിയിരുന്ന സിംഹം ബാഗ് ആണെന്നറിഞ്ഞതിന്റെ ആശ്വാസത്തില്‍ പ്രദേശവാസികളും ആശ്വാസത്തോടെ മടങ്ങി.
അതേസമയം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഉടമയായ സ്ത്രീ സംഭവങ്ങളെല്ലാമറിയുന്നത്. വിത്തുകള്‍ ഉണങ്ങാതിരിക്കാനാണ് ബാഗിനുള്ളിലാക്കി ചെടിയുടെ ചുവട്ടില്‍ സൂക്ഷിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി.
അടുത്ത കാലത്തായി വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കാണാതാകുന്നതായി ഗ്രാമവാസികള്‍ അറിയിച്ചിരുന്നു. അതുകൊണ്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ ഉടനെതന്നെ സംഭവസ്ഥലത്തേക്കെത്തിയതും ഗ്രാമവാസികളുടെ ഭയം നീക്കിയതും. എന്തായാലും ഈ വാര്‍ത്ത കാട്ടുതീപോലെ സമൂഹമാധ്യമങ്ങളിലെത്തി.
"
https://www.facebook.com/Malayalivartha


























