റെക്കോർഡിട്ട് എലിസബത്ത് രാജ്‍ഞി...! ലോകത്ത് ഏറ്റവുമധികം കാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയെന്ന നേട്ടം ഇനി രാജ്‍ഞിക്ക് സ്വന്തം, സിംഹാസനമേറിയതിന് ശേഷം കടന്നുപോയത് 70 വർഷവും 92 ദിവസവും...!

ബ്രിട്ടിഷ് രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കാനിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം കാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായി മാറിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി.70 വർഷവും 92 ദിവസവുമാണ് രാജ്ഞി സിംഹാസനമേറിയതിന് ശേഷം കടന്നുപോയിരിക്കുന്നത്. ഇപ്പോൾ രാജ്ഞി പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം ട്വിറ്ററിലൂടെ ഒരു പത്രപ്രവർത്തകനാണ് ചൂണ്ടിക്കാണിച്ചത്.
അഭിനന്ദനങ്ങൾ, ലോകത്ത് ഏറ്റവും നീണ്ടകാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായിരിക്കുന്നു എലിസബത്ത് രാജ്ഞി എന്നായിരുന്നു ട്വീറ്റ്. അതിനു താഴെ അഭിനന്ദനങ്ങളുടെ പ്രവാഹം വന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടന്റെ അഭിമാനമാണ് രാജ്ഞി എന്ന് പറയുന്ന ആരാധകർ അവരുടെ ദീർഘായുസ്സിനായി പ്രാർത്ഥനകളും അർപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 6 ന് ഭരണത്തിൽ ഏറിയതിന്റെ പ്ലാറ്റിനം ജൂബിലി പൂർത്തിയാക്കിയ രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങൾ വരുന്ന മാസം നടത്താനിരിക്കുകയാണ്. നിലവിൽ, ഏറ്റവും അധികം കാലം ഒരു രാജ്യം ഭരിച്ച ജീവിച്ചിരിക്കുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ബ്രിട്ടൺ ഏറ്റവും അധികം കാലം ഭരിച്ച വ്യക്തി കൂടിയാണ്.
2015 സെപ്റ്റംബറിൽ തന്നെ തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ ഇക്കാര്യത്തിലെ റെക്കോർഡ് എലിസബത്ത് രാജ്ഞി തകർത്തിരുന്നു.70 വർഷവും 91 ദിവസവും രാജ്യം ഭരിച്ച ലൈക്ക്ടെൻസ്റ്റീനിലെ ജൊഹാൻ രണ്ടാമന്റെ റെക്കോർഡാണ് 96 കാരിയായ രാജ്ഞി തകർത്തത്.
1929-ൽ തന്റെ മരണം വരെ സിംഹാസനത്തിലിരുന്ന വ്യക്തിയാണ് ജൊഹാൻ രണ്ടാമൻ. ഇനി ഒരു 34 ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തായ്ലാൻഡിലെ ഭൂമിബോൾ അതുല്യതേജ് രാജാവിന്റെ 70 വർഷവും 126 ദിവസവും എന്ന റെക്കോർഡ് കൂടി രാജ്ഞിക്ക് തകർക്കാനാകും. 1946 മുതൽ 2016 ഒക്ടോബറിൽ മരണമടയുന്നതു വരെയായിരുന്നു അദ്ദേഹം ഭരണത്തിലിരുന്നത്.
70-ാം വയസ്സിൽ മരണമടയുന്നതിനുമുൻപ് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന ജീവിച്ചിരിക്കുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം . ലോക ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം ഒരു രാജ്യം ഭരിച്ചത് 72 വർഷവും 110 ദിവസവും ഫ്രാൻസ് ഭരിച്ച ലൂയിസ് പതിനാലാമനാണ്.
https://www.facebook.com/Malayalivartha


























