പ്രീ ഫ്‌ലൈറ്റ് ആല്‍ക്കഹോള്‍ ബ്രീത്ത് ടെസ്റ്റില്‍ നാലുമാസത്തിനുള്ളില്‍ കുടുങ്ങിയത് 9 പൈലറ്റുമാരും 32 ക്രൂ അംഗങ്ങളും

പ്രീ ഫ്‌ലൈറ്റ് ആല്‍ക്കഹോള്‍ ബ്രീത്ത് ടെസ്റ്റില്‍ നാലുമാസത്തിനുള്ളില്‍ കുടുങ്ങിയത് 9 പൈലറ്റുമാരും 32 ക്രൂ അംഗങ്ങളും. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30വരെയുളള കാലയളവിലാണ് ഇത്രയും പേര്‍ കുടുങ്ങിയത്. യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഏറെ ബാധിക്കുന്ന ഇക്കാര്യം ഡിജിസിഎയാണ് വെളിപ്പെടുത്തിയത്.
ഇവരില്‍ രണ്ടുപൈലറ്റുമാരും രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ടാം തവണയും പരിശോധനയില്‍ കുടുങ്ങിയതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബാക്കിയുള്ള ഏഴ് പൈലറ്റുമാരെയും 30 ക്യാബിന്‍ ക്രൂ അംഗങ്ങളെയും മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
കോവിഡിന് മുന്‍പ് വിമാനം പറന്നുയുരുന്നതിന് മുന്‍പായി എല്ലാ ക്രൂ അംഗങ്ങളും പ്രീ ഫ്‌ലൈറ്റ് ആല്‍ക്കഹോള്‍ ബ്രീത്ത് ടെസ്റ്റിന് വിധേയരാകുമായിരുന്നു. എന്നാല്‍ മഹാമാരി വന്നപ്പോള്‍ പരിശോധനകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതിന് ശേഷം അടുത്തിടെയാണ് വീണ്ടും പരിശോധന തുടങ്ങിയത്.
https://www.facebook.com/Malayalivartha


























