രക്തക്കുഴലുകൾ ചുരുങ്ങുന്ന ഗുരുതര രോഗ ബാധിതനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്; രക്ഷപ്പെടാൻ മാർഗ്ഗം ഒന്ന് മാത്രം; നടുങ്ങിത്തരിച്ച് ലോകം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ കുറിച്ച് സുഖകരമായ വിവരമല്ല ഇപ്പോൾ പുറത്ത് വരുന്നത്. അദ്ദേഹത്തിന് ഗുരുതരരോഗം ബാധിച്ചിരിക്കുകയാണെന്നും ചികിത്സയിലെന്നും വിവരം. സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ച് കഴിഞ്ഞ വർഷം അവസാനം മുതൽ ചികിത്സയിലാണ് അദ്ദേഹം. രോഗം മാറാൻ ശസ്ത്രക്രിയ മാത്രമാണ് വഴി. പക്ഷേ ശസ്ത്രക്രിയ നടത്താൻ ഷി ജിൻ പിംഗ് സമ്മതിച്ചില്ലെന്നാണ് പറയുന്നത്.
പരമ്പരാഗത ചൈനീസ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സ തുടരുകയുമാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. കൊറോണ മഹാമാരി രൂക്ഷമായപ്പോൾ മുതൽ ഷി ജിൻപിങ് അന്താരാഷ്‌ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഇത് പരത്തുകയുണ്ടായി.
വിന്റർ ഒളിമ്പിക്സിസിൽ അദ്ദേഹം പങ്കെടുത്തപ്പോൾ അഭ്യൂഹങ്ങൾക്ക് വിരാമമായി. 2020ൽ ഷെൻഷെനിൽ നടന്ന ഒരു പൊതു പ്രസംഗത്തിൽ ഷി വളരെ ക്ഷീണിതനായി കാണപ്പെടുകയുണ്ടായി. രക്തക്കുഴലുകൾ ചുരുങ്ങുന്ന ഗുരുതര രോഗമാണ് സെറിബ്രൽ അന്യൂറിസം. പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























