ആശങ്കയിൽ ഷീ ജിങ് പിങ്.... ചൈനയിൽ ടേക്ക് ഓഫിനിടെ യാത്രാവിമാനത്തിന് തീ പിടിച്ചു! നിലവിളിച്ചോടി യാത്രക്കാർ

ചൈനയിൽ യാത്രാവിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ചൈനയിലെ ചോങ്‌കിംഗ് ജിയാങ്‌ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംഭവം. ടിബറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. അപകടത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭ്യമായിട്ടില്ലെന്ന്, സർക്കാർ നടത്തുന്ന മാധ്യമമായ സിജിടിഎൻ റിപ്പോർട്ട് ചെയ്തു. ചൈനീസ് മാധ്യമം ട്വിറ്ററിൽ അപകടത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
റൺവേയിൽ നിന്ന് തേന്നിമാറി കിടക്കുന്ന വിമാനത്തിന്റെ ഇടതു ചിറകിന്റെ ഭാഗത്ത് നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും യാത്രക്കാർ രക്ഷപ്പെടുന്നതും ഫയർ ഫോഴ്‌സ് തീയണക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നുണ്ട്. വിമാനത്തിന്റെ ചിറകില്‍നിന്ന് തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാര്‍ക്കു മാത്രം ചെറിയ പരുക്കുകള്‍ പറ്റിയെന്നും മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കരെയും ഒമ്പത് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്നും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചെന്നും ട്വീറ്റിൽ പറയുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ആളുകൾ എമർജൻസി വാതിലുകളിലൂടെ പുറത്തുകടക്കുന്നതും ഓടി മാറുന്നതും വീഡിയോയിൽ കാണാം. വിമാനത്തിലെ തീ അണച്ചതായും റൺവേ അടച്ചതായുംചൈനീസ് മാധ്യമം അറിയിച്ചു.
https://www.facebook.com/Malayalivartha


























