Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചു... ഇന്നും പൂജവയ്ക്കും


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

ഏഴ് മക്കളുടെ അമ്മ മൂന്ന് മക്കളെകൊന്നു ..കാരണം കേട്ട് ഞെട്ടി അയൽവാസികൾ..പിശാചുബാധിച്ചു എന്നാരോപിച്ച് അമ്മ മൂന്ന് മക്കളെ കൊലപ്പെടുത്തിയത് ഒരുമണിക്കൂർ കൊണ്ട് ..16 വയസ്സുള്ള മകനും തന്നെ കൊലപാതകങ്ങളിൽ സഹായിച്ചെന്ന് അമ്മ

12 MAY 2022 05:33 PM IST
മലയാളി വാര്‍ത്ത

ലോസ് ഏഞ്ചൽസിൽ ഒരമ്മ പിശാചുബാധിച്ചു (possessed by demons) എന്നും പറഞ്ഞ് തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തി. 38 -കാരിയായ ഏഞ്ചല ഡോൺ ഫ്ലോറസാണ്  കുട്ടികളെ കൊലപ്പെടുത്തിയത്. രാത്രി അയൽക്കാരന്റെ വീട്ടിലേക്ക് ബൈബിളിന്റെ ഒരു പകർപ്പും ഒരു മെഴുകുതിരിയുമായി ഇവർ കടന്നുചെല്ലുകയായിരുന്നു. ഇവരുടെ അപരിചിതമായ പെരുമാറ്റം കണ്ട് അയൽക്കാർ അധികാരികളെ വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവരുടെ അവസ്ഥ ശരിയല്ല എന്ന് തോന്നിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മൂന്ന് കുട്ടികളെ അവർ‌ കൊന്നിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ വരെ ഇത് ആരും അറിഞ്ഞില്ല.

ബുധനാഴ്ച ഇവരെ കോടതിയിൽ ഹജരാക്കി. മക്കളായ നതാലി ഫ്ലോറസ് (12), കെവിൻ യാനെസ് (10), നഥാൻ യാനെസ് (8) എന്നിവരെയാണ് ഏഞ്ചല കൊലപ്പെടുത്തിയത്. 16 വയസ്സുള്ള മകനും തന്നെ കൊലപാതകങ്ങളിൽ സഹായിച്ചതായി ഇവർ പിന്നീട് പൊലീസിനോട് സമ്മതിച്ചു. ഏഞ്ചലയ്ക്ക് ആകെ ഏഴുമക്കളാണ്.

 

 

ശനിയാഴ്ച രാത്രിയിൽ ഇവർ അലറുന്നതായി കേട്ടു എന്ന് അയൽക്കാർ വെളിപ്പെടുത്തി. 'എനിക്ക് ആരെയും കാണാൻ കഴിഞ്ഞില്ല. ഏഞ്ചലയുടെ വീട്ടിൽ നിന്നും 'എന്റെ കുടുംബം എന്നെ ഉപദ്രവിക്കുന്നു' എന്ന് പറഞ്ഞുംകൊണ്ടുള്ള നിലവിളി കേട്ടുകൊണ്ടേയിരുന്നു. പക്ഷേ അവൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല' എന്നാണ് അയൽക്കാർ പറഞ്ഞത്. ബൈബിളും മെഴുകുതിരിയുമായി ഏഞ്ചല അയൽവീട്ടിലേക്ക് പോകുന്നതായി കണ്ടു എന്നും അയൽക്കാരൻ കനാൽസ് പറഞ്ഞു.

 

 

പൊലീസാണ് പാരാമെഡിക്സിനെ വിളിക്കുന്നതും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും. പിറ്റേന്ന് രാവിലെ 7:40 ന്, മാരകായുധങ്ങളുമായി ഒരാൾ വീട്ടിലുണ്ട് എന്ന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് പൊലീസ് ഏഞ്ചലയുടെ വീട്ടിലെത്തി. അപ്പോഴാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. ആ സമയത്ത് ഫ്ലോറസിന്റെ 16 വയസ്സുള്ള മകനെ കസ്റ്റഡിയിലെടുത്തു. ഫ്ലോറസിന്റെ കൗമാരക്കാരനായ മറ്റൊരു മകനാണ് പൊലീസിനെ വിളിച്ചതെന്ന് എബിസി ലോസ് ഏഞ്ചൽസ് റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരത്തോടെ, സ്വന്തം മക്കളെ കൊന്നതായി സമ്മതിച്ചതിനെത്തുടർന്ന് ഫ്ലോറസിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

 

 

2005 -ൽ ഏഞ്ചല വിവാഹമോചിതയായിരുന്നു. എന്നാൽ, ഈ കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ് അവർ തന്നെ വിളിച്ച് മതത്തെ കുറിച്ചും ദൈവത്തെ കുറിച്ചും എന്തൊക്കെയോ പറഞ്ഞു എന്ന് അവരുടെ മുൻഭർത്താവ് ജേക്കബ് കൊറോണ പറയുന്നു. അപ്പോഴൊക്കെ തനിക്കെന്തോ പന്തികേട് തോന്നി എന്നും കൊറോണ പറഞ്ഞു.‌ അയൽക്കാരിൽ പലർക്കും ഇപ്പോഴും നടന്ന സംഭവങ്ങൾ വിശ്വസിക്കാനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (21 minutes ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (30 minutes ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (49 minutes ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (1 hour ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (1 hour ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (1 hour ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (2 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (2 hours ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (2 hours ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (10 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (11 hours ago)

Malayali Vartha Recommends