അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു... പതിനെട്ടുകാരനായ അക്രമി പൊലീസിനു മുന്നില്‍ കീഴടങ്ങി

അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു... പതിനെട്ടുകാരനായ അക്രമി പൊലീസിനു മുന്നില്‍ കീഴടങ്ങി
ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു സംഭവം. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരനാണ് അക്രമി.
പതിനെട്ടുകാരന്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പതിമൂന്ന് പേര്‍ക്ക് വെടിയേറ്റു. പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാല് പേര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്.
വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ പതിമൂന്ന് പേരില്‍ പതിനൊന്നു പേരും കറുത്തവര്‍ഗക്കാരാണ്. കറുത്തവര്‍ഗക്കാര്‍ ഏറെ താമസിക്കുന്ന പ്രദേശത്താണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്.
" f
https://www.facebook.com/Malayalivartha