അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്... കാലിഫോര്‍ണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം , ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന് 10 പേരെ വെടിവെച്ച് കൊന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കാലിഫോര്‍ണിയയിലെ വെടിവയ്പ്
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്... കാലിഫോര്‍ണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം , ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന് 10 പേരെ വെടിവെച്ച് കൊന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കാലിഫോര്‍ണിയയിലെ വെടിവയ്പ് .
വെടിവച്ച ആളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു.
അതേസമയം ബഫലോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞദിവസം നടന്ന അനധികൃത വെടിവെയ്പ്പിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ചത് പതിനെട്ടുകാരന്റെ വംശീയ വെറിയെന്ന് യുഎസ് പൊലീസ്.
ബഫലോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രധാന കേന്ദ്രമായ ടോപ്സ് ഫ്രണ്ട്ലി മാര്‍ക്കറ്റിലാണ് കഴിഞ്ഞദിവസം വെടിവെയ്പ്പ് നടന്നത്. കൂട്ടക്കൊല നടത്തിയ ന്യൂയോര്‍ക്ക് കോണ്‍ക്ലിന്‍ സ്വദേശി പെയ്റ്റണ് ജെന്‍ഡ്രോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ വെളുത്തവര്ഗക്കാരന് വെടിവെച്ച പതിമൂന്നില്‍ 11 പേരും കറുത്തവര്‍ഗക്കാരായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.
"
https://www.facebook.com/Malayalivartha