മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച

മുലപ്പാൽ വിൽപ്പന നടത്താൻ യുവതി. പടിഞ്ഞാറൻ യുഎസിലെ ഉത്തയിലുള്ള ഒരമ്മയാണ് മുലപ്പാൽ ശേഖരിച്ച് വിൽപ്പന നടത്താൻ ഒരുങ്ങുന്നത്. അലിസ ചിറ്റിയാണ് വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകുന്നത്. കുഞ്ഞുങ്ങൾക്ക് ഉള്ള ബേബി ഫുഡിന്റെ ക്ഷാമത്തെ തുടർന്നാണ് യുവതിയുടെ തീരുമാനം.
118 ലിറ്റർ മുലപ്പാലാണ് വിൽപ്പന നടത്താനൊരുങ്ങുന്നത്.12 മാസത്തിന് താഴെ പ്രായമായ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിന് ക്ഷാമം നേരിടുന്നത്. ഫെബ്രുവരിയിൽ ബേബി ഫോൽമുല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് ക്ഷാമം നേരിട്ടത്.
വെള്ളത്തിൽ പൊടിയിൽ ചേർത്ത് ഉപയോഗിക്കുന്ന തരത്തിലുമായിരുന്നു കുഞ്ഞുങ്ങൾക്ക് ഇവ നൽകിയിരുന്നത്. എന്നാൽ നിലവിലെ കടുത്ത ക്ഷാമം മാതാപിതാക്കളിൽ വലിയ തോതില് ആശങ്കയ്ക്ക് കാരണമായി.ഇൻഫന്റ് ഫോർമുല,ബേബി ഫോർമുല എന്നീ പേരുകളിലാണ് ഉൽപ്പന്നം വിപണിയിലെത്തിയിരുന്നത്.
എന്നാൽ നിരവധി സ്ത്രീകൾ ഇത്തരത്തിൽ യുഎസിൽ മുലപ്പാൽ വിൽക്കുന്നുണ്ടെന്നും വിവരമുണ്ട്. ഒരു ഡോളറിന് മുലപ്പാൽ വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് അലിസ. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ചർച്ച തുടരുകയാണെന്ന് അലീസ പറഞ്ഞു.
https://www.facebook.com/Malayalivartha


























