സ്വീഡിഷ് മണ്ണില്‍ ആണവായുധങ്ങളുമായി ടെന്റ് കെട്ടാന്‍ നാറ്റോ നീക്കത്തില്‍ വിരണ്ട് റഷ്യ
നാറ്റോ അംഗത്വം കിട്ടിയാല്‍ സ്വീഡിഷ്് മണ്ണില്‍ നിന്ന് റഷ്യയ്ക്കെതിരെ പടയൊരുക്കത്തിന് സാധ്യത. സ്വീഡിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെറിയ എതിര്‍പ്പ് ഉണ്ടെങ്കിലും. ഇത്രയും വേഗത്തില്‍ നടപടി എടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം മാത്രമാണത്. 'നാറ്റോ അംഗത്വ അപേക്ഷ അംഗീകരിച്ചാല്‍ സ്വീഡിഷ് പ്രദേശത്ത് വളരെ വേഗത്തില്‍ തന്നെ ആണവായുധങ്ങളും സ്ഥിര താവളങ്ങളും വിന്യസിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാല്‍ റഷ്യന്‍ മാധ്യമങ്ങള്‍ സ്വീഡിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി നിലവിലെ നീക്കത്തെ എതുര്‍ക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്.
നേരത്തെ, രാജ്യത്തിന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കാനുള്ള ഔദ്യോഗിക തീരുമാനം പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. സൈനിക സഖ്യത്തില്‍ ചേരാനുള്ള ഔദ്യോഗിക തീരുമാനം ഫിന്‍ലാന്‍ഡ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വീഡന്റെയും അറിയിപ്പ് വന്നത്. അതുപോലെതന്നെ, നാറ്റോയില്‍ സ്റ്റോക്ക്ഹോമിന്റെ അംഗത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു പ്രതിനിധി സംഘം തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലേക്ക് പോകുമെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി ആന്‍ ലിന്‍ഡെയും അറിയിച്ചു. 'നാറ്റോയ്ക്കുള്ള അപേക്ഷ അവലോകനം ചെയ്യുന്നതിനായി ഒരു പ്രതിനിധി സംഘം ഉടന്‍ അങ്കാറയിലേക്ക് പോകും, എന്നാണ് ' ലിന്‍ഡെ തുര്‍ക്കി പത്രമായ ഹുറിയറ്റിനോട് പറഞ്ഞത്,
https://www.facebook.com/Malayalivartha