Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ഇന്ത്യൻ വിദ്യാർത്ഥികൾക്കുൾപ്പടെ മുട്ടൻ പണി നൽകുന്ന തീരുമാനവുമായി യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമർ സെലെൻസ്‌കി; പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍ നല്‍കിയ അറിയിപ്പിനു മുന്നില്‍ പകച്ച് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, കേന്ദ്രത്തിന്റെ ഇടപെടൽ കാത്ത് വിദ്യാർത്ഥികൾ...

16 JULY 2022 01:42 PM IST
മലയാളി വാര്‍ത്ത

യുക്രൈൻ - റഷ്യ യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമർ സെലെൻസ്‌കി രംഗത്ത് എത്തിയിരുന്നത്. ഇന്ത്യ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റ് അറിയിക്കുകയാണ് ചെയ്തത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ വിദ്യാർത്ഥികൾക്കുൾപ്പടെ മുട്ടൻ പണി നൽകുന്ന തീരുമാനവുമായി സെലൻസ്കി. അതായത് പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍ നല്‍കിയ അറിയിപ്പിനു മുന്നില്‍ പകച്ച് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍. സെപ്റ്റംബറിലാണ് അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുന്നത്. എന്നാൽ യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാര്‍ഥികളെയാണ് ഇപ്പോഴത്തെ അറിയിപ്പ് ഏറെ പ്രതിസന്ധിയിലാക്കിയിരുന്നത്. യുക്രൈനിലെ ഇന്ത്യന്‍ എംബസി അധികൃതരെ ഇക്കാര്യം അറിയിച്ചപ്പോള്‍ തന്നെ യുക്രൈനിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമായിട്ടില്ലെന്നും കോളേജ് അധികൃതര്‍ ഇക്കാര്യത്തില്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം എന്നത്.

എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവില്ലെന്ന വിവരം കോളേജുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ധനംപ്രതി വന്നുകൊണ്ടിരിക്കുന്നുണ്ട്. പരിഹാരം വൈകിയാല്‍ തന്നെ വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെടുന്നതാണ്. യുദ്ധമുഖത്തുനിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നതിനാല്‍ മിക്കവര്‍ക്കും പ്ലസ്ടുവിന്റെ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളോ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ തന്നെ മറ്റൊരു കോഴ്സിന് ചേരാനുമാവില്ല. വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയശേഷം മേയ് വരെ ഇവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങള്‍ യുക്രൈനില്‍ അവധിക്കാലമായതിനാല്‍ തന്നെ ക്ലാസുകള്‍ ഇല്ല.

അങ്ങനെ യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ സര്‍വകലാശാലകളില്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായി ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്‍ഡ് പേരന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. സതീശന്‍ വ്യക്തമാക്കുകയുണ്ടായി.

 

 

യുദ്ധം തുടരുന്നതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് യുക്രൈനിലേക്ക് മടങ്ങാനാവില്ല. ഇതിനാല്‍ ഇന്ത്യയില്‍തന്നെ പഠനത്തിന് സൗകര്യമൊരുക്കുകയാണ് ഏക പരിഹാരം എന്നത്. കേരളത്തില്‍ നിന്നുള്ള 3300 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യുക്രൈനില്‍നിന്ന് 22,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 hours ago)

Malayali Vartha Recommends