Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമാധാനം വേണോ എങ്കില്‍; ഗോ ബാക്ക് ലഡാക്കില്‍ ഇന്ത്യ... യുദ്ധത്തിനിറങ്ങുമോ? 16-ാം കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ നടന്നത്

19 JULY 2022 03:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് എന്നാണ് ഒരു അവസാനമുണ്ടാകുക. ചൈന പിന്നോട്ടുപോയില്ലെങ്കില്‍ ഈ പ്രശ്‌നം ഒരിക്കലും അവസാനിക്കില്ലെന്ന് നമുക്ക് അറിയാം. നിലവില്‍ ചൈന അത് ചെയ്യില്ലെന്ന് നമുക്ക് അറിയാം. ഏറെ നാളുകള്‍ക്ക് ശേഷം നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലും പ്രതീക്ഷയ്ക്ക് വകയുള്ള ഒന്നും തന്നെ ഉണ്ടായില്ല. അല്ലെങ്കില്‍ പിന്നെ എന്തിനെങ്കിലും ചൈനയ്ക്ക് ഇന്ത്യയെ ആശ്രയിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകണം. അന്ന് നമുക്ക് ചൈനയോട് വില പേശാം. അല്ലെങ്കില്‍ ഈ തര്‍ക്കം യുദ്ധത്തില്‍ മാത്രമേ കലാശിക്കൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്.

നിലവില്‍ കാര്യങ്ങള്‍ നിയന്ത്രത്തിലാക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പതിനാറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചകളും പൂര്‍ത്തിയായി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ സംയമനം തുടര്‍ന്നാലേ പടിഞ്ഞാറന്‍ മേഖലയില്‍ ശാശ്വത സമാധാനം പുലരൂവെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. എന്തായിരുന്നോ ഇത്രയും നാള്‍ ഇന്ത്യ എടുത്തിരുന്ന നിലപാട് അതു തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന്ത. എന്തായാലും ഇന്ത്യ ഇനി ഒരടി പിന്നോട്ട് വയ്ക്കില്ല. നമ്മുടെ സര്‍ക്കാര്‍ അത് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ചൈനയുടെ കയ്യിലാണ് കാര്യങ്ങള്‍. അതുകൊണ്ടു തന്നെ ചര്‍ച്ചകള്‍ ഇനിയും തുടരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചകളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. സൈനിക, നയതന്ത്രതല ചര്‍ച്ചകള്‍ തുടരും. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും പ്രസ്താവനയില്‍ ഇരു വിഭാഗവും വ്യക്തമാക്കി. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. ഇരു വിഭാഗത്ത് നിന്നും ക്രിയാത്മകവും പരിപക്വവുമായ സമീപനം വിഷയത്തില്‍ ഉണ്ടാകും. നിലവിലെ സമാധാനാന്തരീക്ഷത്തിന് തടസ്സമാകുന്ന ഒരു നടപടിയും പ്രകോപനപരമായ ഒരു നീക്കങ്ങളും അതിര്‍ത്തിയില്‍ ഉണ്ടാകാന്‍ ഇടവരുത്തില്ലെന്നും ഇന്ത്യയും ചൈനയും പരസ്പരം ഉറപ്പ് നല്‍കി.

ഇന്ത്യന്‍ മേഖലയായ ചുശൂല്‍ മോള്‍ഡോ അതിര്‍ത്തിയില്‍ വെച്ചായിരുന്നു യോഗം. തുറന്നതും ആഴമേറിയതുമായിരുന്നു ചര്‍ച്ചയെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ലഫ്റ്റ്‌നന്റ് ജനറല്‍ എ സെന്‍ ഗുപ്തയായിരുന്നു ഇന്ത്യന്‍ സംഘത്തെ പ്രതിനിധാനം ചെയ്തത്. ചര്‍ച്ചകളുടെ ഭാഗമായി, സംഘര്‍ഷം നിലനിന്നിരുന്ന പാംഗോംഗ് സോയുടെ തീരങ്ങള്‍, ഗാല്‍വന്‍ താഴ്വരയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സൈനിക നിര്‍വ്യാപനത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന ചില മേഖലകള്‍ കൂടി ബാക്കിയുണ്ട്. ഇവയുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends