Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിവേചനങ്ങൾ മുതൽ മതംമാറ്റം വരെ! വിവാദങ്ങൾക്ക് നടുവിൽ ലോകകപ്പ് വേദി... ഖത്തറിനെതിരെ ആഞ്ഞടിച്ച് യൂറോപ്പ്...

22 NOVEMBER 2022 11:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ഫുട്ബോൾ ലോക കപ്പ് ചരിത്രത്തിൽ ഇത്രയും വിവാദമായ ഒരു ലോക കപ്പ് സംഘാടനം ഇതു വരെ നടന്നിട്ടുണ്ടാകാൻ സാധ്യത ഉണ്ടാകില്ല. ഉണ്ടാകില്ല എന്നല്ല, ഇല്ല എന്ന് തന്നെ പറയാം. 2010 ൽ വേൾഡ് കപ്പ് വേദി ആയി ഖത്തറിനെ തിരഞ്ഞെടുത്ത സമയം മുതൽ വിവാദങ്ങളും തുടങ്ങിയിരുന്നു. ഫുട്ബോളിലും ഫുട്ബോൾ നടത്തിപ്പിലും കാര്യമായ ഒരു പാരമ്പര്യം ഇല്ലാതിരുന്നിട്ടും ഖത്തർ തിരഞ്ഞെടുക്കപ്പെട്ടത് അഴിമതി കാരണം ആണെന്ന് അന്ന് തന്നെ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.

അടുത്തിടെ ഫിഫയുടെ മുൻ മേധാവി സെപ്പ് ബ്ലാറ്റർ പോലും ഖത്തറിനെ തിരഞ്ഞെടുത്തത് പിഴവാണെന്ന് വിശേഷിപ്പിച്ചിരുന്നു. "അതൊരു മോശം തിരഞ്ഞെടുപ്പായിരുന്നു. ആ സമയത്ത് പ്രസിഡന്റെന്ന നിലയിൽ അതിന് ഞാൻ ഉത്തരവാദിയായിരുന്നു," കൈക്കൂലി വിവാദത്തിനിടയിൽ ഫിഫ അഡ്മിനിസ്ട്രേറ്റർ പദവി 2015 ൽ അവസാനിച്ച സെപ്പ് ബ്ലാറ്റർ പറഞ്ഞു.

ഖത്തറിന്റെ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിവാദം അവരുടെ മോശം തൊഴിൽ സാഹചര്യങ്ങളിലും, അപര്യാപ്തമായ ഇൻഫ്രാസ്ട്രക്ച്ചർ കാരണം ആയാലും തുടർന്നു പോരുകയാണ്. ഖത്തർ ലോകകപ്പ് തുടങ്ങിയതിന് ശേഷം അവിടെ തൊഴിലാളികളുടെ സാഹചര്യത്തെ പ്രതി അനവധി മനുഷ്യാവകാശ സംഘടനകൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏതാണ്ട് 6500 ഓളം മരണങ്ങൾ തൊഴിലിടങ്ങളിൽ ലോക കപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. കൂടാതെ അറബ് രാഷ്ട്രങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്ന സ്പോൺസർ സംവിധാനവും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

എന്നാൽ ഇതൊക്കെ പോട്ടെ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താണ് കാര്യം എന്ന് പറയുന്നത് പോലെയാണ് ഫുട്ബാൾ ലോക കപ്പ് നടക്കുന്നിടത്ത് വിവാദ ഇസ്ലാമിക മത പ്രചാരകൻ ആയ സാക്കിർ നായിക്കിന് എന്താണ് കാര്യം എന്ന് ചോദിക്കുന്നത് . പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യം ഇല്ലാത്തത് പോലെ തന്നെ സാക്കിർ നയിക്കിനും ഫുട്ബോൾ ലോക കപ്പ് നടക്കുന്ന ഖത്തറിൽ വേൾഡ് കപ്പ് നടക്കുന്ന സ്ഥലത്തേക്ക് വരേണ്ട കാര്യം ഇല്ലാത്തതാണ്.

എന്നാൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെയല്ല. ഇസ്ലാമിക മത പ്രചാരണത്തിന് വേണ്ടി ഇപ്പോൾ മലേഷ്യയിൽ താമസിക്കുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിനെ ഖത്തർ ക്ഷണിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അതും ഇസ്ലാമിക മത പ്രചാരണം എന്ന വ്യക്തമായ ലക്ഷ്യത്തോട് കൂടി തന്നെ

ശ്രീലങ്ക , ബംഗ്ലാദേശ് തുടങ്ങിയ അനവധി വിദേശ രാജ്യങ്ങളിൽ തീവ്ര വാദ ആക്രമണങ്ങൾക്ക് കാരണമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിനെ തുടർന്ന് ഇന്ത്യ നിരോധിച്ച ഇസ്ലാമിക പ്രഭാഷകനാണ് സാക്കിർ നായിക്.

എന്നാൽ ഖത്തറി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ് ചാനലായ അൽകാസിലെ അവതാരകനായ ഫൈസൽ അൽഹജ്‌രി സോഷ്യൽ മീഡിയയിൽ നേരിട്ട് എത്തി കാനഡ ഉൾപ്പെടെയുള്ള അനവധി പാശ്ചാത്യ രാജ്യങ്ങൾ നിരോധിച്ച ഈ വിവാദ മത പ്രചാരകനെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുമെന്നും ടൂർണമെന്റിലുടനീളം 'നിരവധി മതപ്രഭാഷണങ്ങൾ' നടത്തുമെന്നും പ്രഖ്യാപിച്ചു.

സാക്കിർ നായിക്കിന്റെ തീവ്ര ഇസ്ലാമിക പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ് . 2016ൽ ധാക്ക സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരർ സാക്കിർ നായ്കിന്റെ പ്രസംഗങ്ങൾ തങ്ങളെ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.

2019ൽ, ഹിന്ദുക്കൾക്കും ചൈനീസ് മലേഷ്യക്കാർക്കുമെതിരെ വംശീയ പരാമർശം നടത്തിയതിന് സാക്കിറിനെ മലേഷ്യയിൽ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ഇയാളെ മലേഷ്യൻ പോലീസ് ചോദ്യം ചെയ്യുകയും ഉണ്ടായി . കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ ഇന്ത്യയിൽ പോലീസ് അന്വേഷിക്കുന്ന ആളാണ് സാക്കിർ നായിക്. വിദ്വേഷ പ്രചരണം നടത്തിയതിന് ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തിന്റെ ചാനലായ പീസ് ടിവിയെ നിരോധിച്ചിരുന്നു

 

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമ്മിച്ച കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും കഠിനമായ സാഹചര്യങ്ങളിൽ ദീർഘനേരം ജോലി ചെയ്യുകയും വിവേചനത്തിനും മറ്റ് ദുരുപയോഗങ്ങൾക്കും വിധേയരാകുകയും ചെയ്തു. ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഇക്വിഡെം പുറത്തിറക്കിയ 75 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു .

 

കനത്ത അന്താരാഷ്‌ട്ര നിരീക്ഷണത്തിൽ, ഖത്തർ സമീപ വർഷങ്ങളിൽ നിരവധി തൊഴിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ദുരുപയോഗം ഇപ്പോഴും വ്യാപകമാണെന്നും തൊഴിലാളികൾക്ക് പരിഹാരത്തിനുള്ള വഴികൾ കുറവാണെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നുണ്ട്

 

ഇതിനു പുറമെയാണ് മത പ്രചരണത്തിനുള്ള ഒരു വേദിയായി ഖത്തറിനെ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്

ഇസ്ലാമിലേക്ക് മറ്റ് ജന വിഭാഗത്തിലുള്ളവരെ ക്ഷണിക്കുവാൻ ഉള്ള സുവർണാവസരമായി ലോകകപ്പിന്റെ മെഗാ ഇവന്റ് പരിഗണിച്ച്, ഖത്തർ ഉദ്യോഗസ്ഥർ എല്ലാ നിറത്തിലും വംശത്തിലും ഭാഷയിലും ഉൾപ്പെടുന്ന മത പ്രബോധകരുടെ പ്രബോധകരുടെ ഒരു ടീമിനെ തന്നെ തയ്യാറാക്കിയിട്ടുണ്ട്

കൂടാതെ ലോക കപ്പ് വേദികളിൽ അങ്ങോളമിങ്ങോളമായി ക്യു ആർ കോഡ് ഉപയോഗിച്ച് ഇസ്ലാമിലേക്ക് ക്ഷണിക്കുവാനുള്ള സംവിധാനങ്ങളും അവർ ഒരുക്കിയിട്ടുണ്ട്

എന്നാൽ ഇവയൊക്കെ യൂറോപ്പ്യൻ വംശീയ ചിന്താഗതിയുടെ ബഹിർ സ്ഫുരണങ്ങൾ മാത്രമാണെന്നും, ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദങ്ങൾ ആണെന്നും ഉള്ള മറുവാദം ഖത്തർ അനുകൂലികളും ഉന്നയിക്കുന്നുണ്ട്

അതെ സമയം യൂറോപ്പ്യൻ വിമർശനങ്ങൾക്കെതിരെ ഫിഫ പ്രസിഡന്റ തന്നെ രംഗത്ത് വന്നത് ശ്രദ്ധേയമായി. മറ്റ് രാജ്യങ്ങളെ ധാർമ്മികത പഠിപ്പിക്കുവാൻ നമുക്ക് എന്താണ് അവകാശം ഉള്ളതെന്നും, യൂറോപ്പ് കഴിഞ്ഞ 3000 വർഷങ്ങൾ കൊണ്ട് ചെയ്തതിനു മാപ്പിരക്കാൻ അടുത്ത 3000 വർഷങ്ങൾ തന്നെ വേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി

യൂറോപ്പിന് പുറത്ത് ലോക കപ്പ് മത്സരങ്ങൾ നടത്തുന്നതിൽ ഉള്ള വംശീയ വിധ്വേഷം കാരണം ആണ് അവർ ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ നടത്തുന്നത് എന്ന രീതിയിലുള്ള മറു വാദങ്ങളും ഉന്നയിക്കുന്നുണ്ട്

തൊഴിൽ സാഹചര്യങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾ എത്ര മാത്രം ശെരിയാണ് എന്ന് പറയാനാവില്ലെങ്കിലും മത പ്രചാരണം ഒരു ആരോപണം അല്ല മറിച്ച് വസ്തുത മാത്രമാണെന്ന് പകൽ പോലെ വ്യക്തമാണ്. കേരളത്തിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരി തിരിഞ്ഞുള്ള വാഗ്വാദങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്

ലോക കപ്പ് ചരിത്രത്തിൽ തന്നെ ഒരു രാജ്യവും ലോക കപ്പ് വേദി മത പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത്തരത്തിലുള്ള ഒരു നടപടി ആദ്യമായിട്ടാണ്

 

എന്തായാലും നിലവിൽ വിവാദങ്ങളിൽ മുങ്ങി നിൽക്കുകയാണ് ഖത്തർ ലോക കപ്പ്, അതിൽ എന്ത് മാത്രം ശരിയുണ്ടെന്നും എത്ര മാത്രം ഈ വിവാദങ്ങൾ മുന്നോട്ട് പോകുമെന്നും നമുക്ക് ഈ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുകയുള്ളു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (28 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (53 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

Malayali Vartha Recommends