Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

പ്രതിഷേധത്തീയിൽ മുട്ടുമടക്കി ഇറാൻ... മതകാര്യ പോലീസിനെ പിരിച്ചു വിട്ടു; ‌ഇറാനിൽ അമീനിക്ക് നീതി

04 DECEMBER 2022 10:04 PM IST
മലയാളി വാര്‍ത്ത

സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാൻ. ഇറാനിൽ അങ്ങോളമിങ്ങോളം ആഞ്ഞടിച്ച പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം മുട്ടുമടക്കിയിരിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മതകാര്യ പോലീസിനെ ഭരണകൂടം പിരിച്ചുവിട്ടത്. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയാണ് ഇക്കാര്യം അറിയിച്ചത്.

മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യപോലീസ് മഹ്‌സ അമീനി എന്ന പെൺകുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മർദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് മതകാര്യ പോലീസിനും നിയമങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. ഇത് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമാണ് വഴി തുറന്നത്.

കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളും പുരുഷന്മാരും ഇറാനിലെ കിരാത നിയമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചുവരികയാണ്. അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ ഇരുനൂറിലധികം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിഷേധം കനത്തതോടെ രാജ്യത്തെ ഹിജാബ് നിയമങ്ങൾ പുന:പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും മുഹമ്മദ് ജാഫർ മൊണ്ടസേരി പ്രതികരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മത സമ്മേളനം വിളിച്ച് ചേർത്തിരുന്നു. ഇതിലാണ് മതകാര്യ പോലീസിനെ പിരിച്ചുവിടാൻ അന്തിമ തീരുമാനമെടുത്തത്. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്തംബർ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയിൽ എടുത്തത്.

റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാർത്ഥിനികളും തെരുവിലിറങ്ങിയിരുന്നു.

ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു.

ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിൻ ജാദിന്റെ നേതൃത്വത്തിലാണ് മതകാര്യ പോലീസ് രൂപീകരിച്ചത്. 2006 മുതലാണ് ഈ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. 74 ചാട്ടയടി വേറെയും ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (4 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (4 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (5 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (7 hours ago)

Malayali Vartha Recommends