Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഗുജറാത്ത് കലാപത്തില്‍ പങ്ക് മോദിയ്‌ക്കെതിരെ തെളിവുമായി ബിബസി :  ഋഷി സുനകിന് അഭിനന്ദന പ്രവാഹം.

20 JANUARY 2023 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്

റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാ ഭാഷകളിലും ബിബിസി യ്‌ക്കെതിരെ കടുത്ത ഭാഷിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.ബിബിസിയുടെ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയില്‍ കാണിച്ചിരുന്നില്ലെന്നും ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികരണം നടത്തുന്നതെന്നും വിദേശക്രാര്യ വക്താവ് പറഞ്ഞു. ഇവിടെ കാണിച്ചില്ല എന്നതുകൊണ്ട് വ്യാജപ്രചാരണമാകാതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ മനസികാവസ്ഥയാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപിയും പ്രതികരിച്ചു.

ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ എന്ന പേരിലാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി നിര്‍മ്മിച്ചത്.ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കു സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു തെളിവു ലഭിച്ചിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ ബ്രിട്ടന്റെ മുന്‍ വിദേശകാര്യമന്ത്രി ജാക് സ്‌ട്രോ പറയുന്നുണ്ട്.്. എങ്ങനെ അവര്‍ക്കു തെളിവു ലഭിച്ചുവെന്നും ആ സമയത്തു ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നുവോയെന്നുമുള്ള സംശയങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ 'അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി' എന്നായിരുന്നു പ്രതികരിച്ചത്.

''ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിത്. അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി ആണെന്നാണു മനസ്സിലാക്കുന്നത്. പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണ്''- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ''ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളുമാണ്'' പരമ്പരയുടെ വിവരണത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഡോക്യുമെന്റി ശ്രദ്ധയില്‍പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്ത. ഋഷി സുനകിന് വിദേശ ഇന്ത്യക്കാരുടെ അഭിനന്ദന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. സുനകിന്റെ ജന്മരാജ്യത്തോടുള്ള സ്‌നേഹത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

അടിമക്കച്ചവടം മുതല്‍ ആഗോള താപനം വരെ മനുഷ്യകുലത്തിന് സര്‍വ്വനാശം വരുത്തി വച്ചിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യ മനസ്ഥിതി ഇനിയും പൊയ്‌പോയിട്ടില്ല . ഋഷി സുനാക് ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലെത്തിയത് പോലും രുചിക്കാത്ത വംശവെറിയുടെ അപ്പോസ്തലന്മാരാണ് ബിബിസിയുടെ തലപ്പത്തുമിരിക്കുന്നതെന്ന് മുന്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. .
ഇന്ത്യയിലെ ജുഡീഷ്യല്‍ നിയമ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വര്‍ഷങ്ങള്‍ നീണ്ട നിയമപ്രക്രിയയിലൂടെ നിരപരാധിത്വം തെളിയിച്ച് , ഇന്ത്യയിലെ ജനങ്ങള്‍ രണ്ട് തവണ പൂര്‍ണ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെ ആക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെടും മുമ്പ് ബിബിസി സ്വന്തം പുരയിടം വൃത്തിയാക്കണം  അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

1919 ഏപ്രില്‍ 13ന് നിരായുധരായ , അക്രമകാരികളല്ലാത്ത 1650 ഇന്ത്യക്കാരെ കണ്ണില്‍ച്ചോരയില്ലാതെ ജാലിയന്‍ വാലാബാഗില്‍ വെടിവച്ച് കൊന്ന , മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കുരുതി നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യം , നാളിതു വരെ അതിന്റെ പേരിലൊരു മാപ്പെങ്കിലും പറഞ്ഞതായി നമുക്കറിയില്ല . ഇന്ത്യക്കാര്‍ ഭക്ഷ്യധാന്യമില്ലാതെ പട്ടിണികിടന്ന് മരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കപ്പലുകളില്‍ കയറ്റി ബ്രിട്ടനിലേക്ക് പഞ്ഞ കാലത്തേക്കുള്ള സ്റ്റോക്ക് ആയി അയക്കാന്‍ തീരുമാനിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇപ്പോഴുമവര്‍ക്ക് മഹാനാണ് .  ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പട്ടിണികിടന്ന് മരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഗാന്ധി ഇത് വരെ മരിച്ചില്ലേ എന്ന് ചോദിച്ച ചര്‍ച്ചിലാണ് സായിപ്പിന്റെ ഹീറോ . വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്റ്റ്ക്ഷന്‍ ഉണ്ടെന്നാരോപിച്ച് ഇറാഖിനകത്ത് കടന്ന് കയറി ആയിരക്കണക്കിന് ഇറാഖികളെ കൂട്ടക്കുരുതി നടത്തിയപ്പോള്‍ അമേരിക്കക്ക് കൂട്ടായി ഉണ്ടായ രാജ്യമാണ് ബ്രിട്ടന്‍ എന്നും സന്ദീപ് വാര്യര്‍ പ്രതികരിക്കുന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ഒടുവില്‍ ബിബിസി രംഗത്തിറങ്ങി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിനു അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു.ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും ബിബസി വീണ്ടും വെളിപ്പെടുത്തല്‍ നടത്തി.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരെ സുപ്രീം കോടതി കുറ്റക്കാരല്ലെന്ന് കണ്ട് കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആ സാഹചര്യത്തില്‍ അദ്ദേഹം ഗുജറാത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ന്നു വരികയായിരുന്നു. എന്നാലിപ്പോള്‍ ഗുജറാത്ത് കലാപത്തിന്റെ രേഖകളുണ്ടെന്ന് കാണിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (35 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (42 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (50 minutes ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (59 minutes ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (1 hour ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (2 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends