Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ലോകത്തിന്റെ വിശ്വഗുരുവായി മാറി കൊണ്ടിരിക്കുന്ന ഇന്ത്യ യുക്രൈനെ രക്ഷിക്കണമെന്ന പുതിയ അഭ്യര്‍ത്ഥനയാണ് ആ രാജ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. മോദിയെ കുറിച്ചുള്ള അവരുെ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്

13 APRIL 2023 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഓരോ ദിവസവും യുക്രൈനെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന റഷ്യ പിന്‍മാറിയില്ലെങ്കില്‍ യുക്രൈനിലെ സാധാരണക്കാര്‍ ആരും അവശേഷിക്കില്ലെന്ന സ്ഥിതിയിലേയ്ക്കാണ് യുദ്ധം എത്തിനില്ക്കുന്നത്. റഷ്യന്‍ പട്ടാളമല്ല, മറിച്ച് പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ യുക്രൈനെന്നല്ല ലോകത്ത് ഒരു രാജ്യത്തിനും പിടിച്ചു നില്ക്കാനാവില്ല. യുദ്ധതടവുകാരാണ് വ്ാഗ്നര്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന കൂലിപ്പ്ട്ടാളം.ഇത് രണ്ടാം തവണയാണ് ഇന്ത്യയോട് സഹായം അഭ്യര്‍്ത്ഥിച്ച യുക്രൈന്‍ എത്തുന്നത്. സൈനീക സഹകരണം ഒഴികെയുള്‌ള എല്ലാ മേഖലകളിലും ഇന്ത്യ യുക്രൈനെ സഹായിച്ചു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ലോകത്തിന്റെ വിശ്വഗുരുവായി മാറി കൊണ്ടിരിക്കുന്ന ഇന്ത്യ യുക്രൈനെ രക്ഷിക്കണമെന്ന പുതിയ അഭ്യര്‍ത്ഥനയാണ് ആ രാജ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. മോദിയെ കുറിച്ചുള്ള അവരുെ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും യുക്രൈന് ഒപ്പമാണെന്ന തിരിച്ചറിവാണ് ചൈനയെ റഷ്യയുമായി സൈനീക സഹകരണമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഇന്ത്യയുടെ അതിര്‍ത്തികളിലേയ്ക്ക് നുഴഞ്ഞു കയറാനുള്ള ചൈനീസ് പദ്ധതികള്‍ ശരവേഗത്തിലാണ് ഇന്ത്യ തകര്‍ത്തു കൊണ്ടിരിക്കുന്നത്.ഇന്ത്യയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്ന തിരിച്ചറിവാണ് റഷ്യയെ കൂട്ടുപിടിച്ച് സംയുക്ത സൈനീക നീക്കത്തിന് ചൈന ഒരുങ്ങുന്നതിന് പിന്നിലെന്ന വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ഇന്ത്യ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 3 ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനൊടുവില്‍ യുക്രെയ്ന്‍ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ഷപറോവ സെലെന്‍സ്‌കിയുടെ കത്ത് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്കു കൈമാറിയിരുന്നു.

ജി20 അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാകണമെങ്കില്‍ യുക്രെയ്ന്‍ ജനതയുടെ വികാരമുള്‍ക്കൊള്ളണമെന്ന് നേരത്തേ സെക്രട്ടറി സഞ്ജയ് വര്‍മയുമായി നടത്തിയ ചര്‍ച്ചയില്‍ ഷപറോവ ചൂണ്ടിക്കാണിച്ചിരുന്നു. 'വിശ്വഗുരു' എന്ന നിലയിലേക്ക് ഇന്ത്യ ഉയരണമെങ്കില്‍ റഷ്യന്‍ ആക്രമണത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണമെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ ആക്രമണം ആരംഭിച്ച ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ യുക്രൈന്‍ ഉന്നത നേതാവാണ് ഷപറോവ.

മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും നല്‍കണമെന്നാണ് യുക്രെയ്‌നിന്റെ ആവശ്യം. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരമാകുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന ആഗ്രഹവും സെലെന്‍സ്‌കി കത്തില്‍ പ്രകടിപ്പിച്ചതായാണു വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഷപറോവയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അവശ്യ വസ്തുക്കള്‍ക്കു പുറമേ ഇന്ത്യ സ്‌കൂള്‍ ബസുകളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 യാതൊരു പ്രകോപനമില്ലാതെയുള്ള റഷ്യന്‍ ആക്രമണത്തെ ചെറുക്കാനുള്ള യുക്രെയ്‌നിന്റെ ശ്രമങ്ങളെക്കുറിച്ച് മന്ത്രിയോടു വിശദീകരിച്ചതായി ധപറോവ ട്വീറ്റ് ചെയ്തു. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി. റഷ്യയും ചൈനയും തമ്മില്‍ കൂടുതല്‍ അടുക്കുന്ന സമയത്ത് യുക്രെയ്ന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകമാണ്. ''അനേകം ഋഷിമാര്‍ക്കും സന്യാസിമാര്‍ക്കും ഗുരുക്കന്മാര്‍ക്കും ജന്മം നല്‍കിയ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ട്. ആഗോള അധ്യാപകനും മധ്യസ്ഥനും വിശ്വഗുരുവും ആകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. യുക്രെയ്നെ പിന്തുണയ്ക്കുക എന്നതാണ് യഥാര്‍ഥ വിശ്വഗുരുവിന്റെ ശരിയായ നിലപാട്.''- ഇന്ത്യയില്‍ വന്നിറങ്ങിയപ്പോള്‍ ധപറോവ ട്വീറ്റ് ചെയ്തു.

നമ്മള്‍ അസാധാരണ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറയുന്നതുപോലെ, അസാധാരണ സമയങ്ങളില്‍ അസാധാരണ തീരുമാനങ്ങള്‍ ആവശ്യമാണ്. ജനാധിപത്യം, സംഭാഷണം, വൈവിധ്യം എന്നീ ത്രിമാന നയങ്ങള്‍ പ്രധാനമന്ത്രി മോദിക്കുണ്ട്. ഇതു യുദ്ധത്തിന്റെ യുഗമല്ല. തന്ത്രപ്രധാനമായ നടപടികള്‍ പ്രധാനപ്പെട്ടതാണ്,''- എമിന്‍ ധപറോവ പറഞ്ഞു.യുക്രെയ്‌നില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത യോഗ്യതാ പരീക്ഷ അതതു രാജ്യങ്ങളില്‍ നിന്ന് എഴുതാന്‍ ആ രാജ്യം അവസരമൊരുക്കും. യുക്രെയ്ന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിസഹായരാണ് യുക്രൈന്‍ ജനത . കുട്ടികളടക്കം ആയിരങ്ങളെ ദിനംപ്രതിയെന്നോണം റഷ്യ കൊന്നൊടുക്കുന്നു. എങ്കിലും ചെറുരാജ്യമായ യുക്രൈനില്‍ വിജയക്കൊടി നാട്ടാന്‍ കഴിയില്ലെന്ന റഷ്യ എന്നേ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. വമ്പന്‍ സൈനീക ശേഷിയ്ക്കുടമകളാണെന്ന മുന്‍ധാരണയില്‍ യുക്രൈനെ ചുരുട്ടി മടക്കിയെടുക്കാന്‍ ഇറങ്ങിയ റഷ്യയിപ്പോള്‍ മുട്ടിടിച്ചിരിക്കുകയാണ്. ചൈനയൊഴികെ ലേകം റഷ്യയെ ഒറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു, യുക്രൈന് സഹായ ഹസ്തവുമായി ചെറുതും വലുതുമായ രാജ്യങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജി 20 ഉച്ചകോടിയിലും, ഇന്ത്യയുടെ നയതന്ത്രത്തിലും യുക്രൈന്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (15 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (25 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends