പ്രശസ്ത ഹോളിവുഡ് താരം റോബര്‍ട്ട് ഡി നിറോയുടെ ചെറുമകന്‍ ലിയാന്‍ഡ്രോ ഡി നിറോ റോഡ്രിഗസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം റോബര്‍ട്ട് ഡി നിറോയുടെ ചെറുമകന്‍ ലിയാന്‍ഡ്രോ ഡി നിറോ റോഡ്രിഗസ്(19) അന്തരിച്ചു. ഡി നിറോയുടെ ആദ്യ ഭാര്യയായിരുന്ന ഡയാന്‍ ആബട്ടിന്റെ മകള്‍ ഡ്രെന ഡി നിറോയുടെ കുട്ടിയാണ് ലിയാന്‍ഡ്രോ.
ഡ്രെന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മകന്റെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇന്നലെ ന്യൂയോര്‍ക്കിലെ ഫ്‌ലാറ്റില്‍ ലിയാന്‍ഡ്രോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ചലച്ചിത്ര താരം കൂടിയായിരുന്ന ലിയാന്‍ഡ്രോ 'എ സ്റ്റാര്‍ ഇസ് ബോണ്‍', 'കാബറെ മാക്‌സിം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
'എ സ്റ്റാര്‍ ഇസ് ബോണ്‍' എന്ന ചിത്രത്തില്‍ അമ്മ ഡ്രെന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി തന്നെയാണ് ലിയാന്‍ഡ്രോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
79 വയസുള്ള റോബര്‍ട്ട് ഡി നിറോയുടെ ഏഴ് മക്കളില്‍ ഏറ്റവും മൂത്ത കുട്ടിയാണ് ഡ്രെന. ഡയാന്‍ ആബട്ടുമായുള്ള വിവാഹത്തിന് ശേഷം അവരുടെ മകളെ സ്വന്തം കുട്ടിയായി ഡി നിറോ ദത്തെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha





















