ഓഫീസ് വീഡിയോ കോളിനിടെ ലസ്റ്റ് സ്റ്റോറീസ് 2 കണ്ട മാനേജരെ ജീവനക്കാരി കൈയോടെ പൊക്കി

വെര്‍ച്വല്‍ മീറ്റിംഗിനിടെ മാനേജര്‍ ലസ്റ്റ് സ്റ്റോറീസ് 2 കാണുന്നത് സഹപ്രവര്‍ത്തക കൈയോടെ പൊക്കിയത് വൈറൽ ആയിരിക്കുകയാണ്. അതിന്റെ സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. മീറ്റിംഗിനിടെ അദ്ദേഹം തന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുന്ന കാര്യം മറന്നതാണ് ഇതിന് കാരണം. എന്റെ മാനേജര്‍ തന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന കാര്യം മറന്നുപോയി, അദ്ദേഹം മീറ്റിംഗിനിടെ ലസ്റ്റ് സ്റ്റോറീസ് 2 കാണുകയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.
സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ വൈറലായതോടെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ’നിങ്ങള്‍ മറ്റൊരാളുടെ സ്വകാര്യതയെ പരസ്യമാക്കി’ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഗൂഗിള്‍ മീറ്റില്‍ ഒരേസമയം രണ്ട്സ്‌ക്രീനുകള്‍ എങ്ങനെ പങ്കിടാന്‍ സാധിക്കുമെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഗൂഗിള്‍ മീറ്റില്‍ നെറ്റ്ഫ്ലിക്സ് ഷെയര്‍ ചെയ്യാനാകില്ല. ഇത് മറ്റേതെങ്കിലും ആപ്പാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
കോവിഡ് മഹാമാരിയെയും തുടര്‍ന്നുള്ള ലോക്ക്ഡൗണിനെയും തുടര്‍ന്നാണ് ഓഫീസുകള്‍ പലതും വിര്‍ച്വല്‍ മോഡിലേക്ക് മാറിയത്. ഏത് സ്ഥലത്തു നിന്നും വെര്‍ച്വല്‍ മീറ്റുങ്ങുകളില്‍ പങ്കെടുക്കാം എന്നതിനാല്‍ ഷിഫ്റ്റ് സമയങ്ങള്‍ കഴിഞ്ഞായിരിക്കും പല മീറ്റിങ്ങുകളും നടക്കുക. ഇതോടെ കരിയറിനൊപ്പം വ്യക്തിജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ പലരും ബുദ്ധിമുട്ടി.
https://www.facebook.com/Malayalivartha





















