കൂലിപ്പട്ടാളത്തിന്റെ ആഭ്യന്തര കലാപത്തിന്റെ ഭീഷണിയിൽ റഷ്യ; റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് ?

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സംഭവിക്കുന്നുവോ? ലോകം ഉറ്റുനോക്കുകയാണ്! ലോകസമാധാനത്തിന് വെല്ലുവിളിയായി നിൽക്കുന്ന യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത് .യുക്രൈനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ സേന യുദ്ധം തുടങ്ങിയത്. എന്നാൽ വ്‌ലാദിമര്‍ പുടിന്റെ അധികാര കേന്ദ്രം തന്നെ വീഴുമോയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
കൂലിപ്പട്ടാളത്തിന്റെ ആഭ്യന്തര കലാപത്തിന്റെ ഭീഷണിയിലാണ് റഷ്യ . റഷ്യന്‍ ജനതയും പുടിന്റെ തന്ത്രങ്ങളില്‍ സഹിക്കെട്ടു എന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്. എവിടെ നിന്നെങ്കിലും പുടിനെതിരെ പരാക്രമമുണ്ടായാല്‍ ആയുധമെടുത്തു പോരാടാന്‍ തയ്യാറായി നില്ക്കുന്ന റഷ്യന്‍ ജനതയുടെ മുന്നില്‍ പരാജിതനായ രാഷ്ട്രതലവനായി മാറിയിരിക്കുകയാണ് വ്‌ളാദമര്‍ പുടിന്‍. ചൈനയിലെ ഷീ യെ പോലെ ഏകാധിപതിയായി മാറാനുള്ള പുടിന്റെ ശ്രമങ്ങള്‍ക്ക് തക്ക അടികിട്ടികൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ് വ്ഗനര്‍ കൂലിപ്പട്ടാള കലാപം എന്നാണ് വിലയിരുത്തപ്പെടുന്നത്.
നാറ്റോ സഖ്യത്തിലേയ്ക്കുള്ള യുക്രൈന്റെ പ്രവേശനത്തിന് വാഗ്നര്‍ ഗ്രൂപ്പ് രഹസ്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. പുടിനെ പുറത്താക്കി യുക്രൈനെ മോചിപ്പിക്കാമെന്ന വ്ഗാദനവും നല്കിയതായും വിവരം. . കഴിഞ്ഞ ജൂണില്‍ നടന്ന വാഗ്നര്‍ കൂലിപടയുടെ സൈനിക കലാപത്തിന് കിട്ടിയ പിന്തുണ ഒരു പക്ഷെ നിലവിലെ റഷ്യന്‍ ഭരണകൂടത്തിന്റെ വീഴ്ച്ചക്ക് തന്നെ കാരണമായേക്കാം എന്നണ് യുക്രെയിന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ്. അതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് യുക്രൈന്‍ ഈ കാര്യം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha





















