'എക്കാലവും സുഹൃത്തായിരിക്കും' ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്രാൻസിൽ എത്തിയിരുന്നു. ഇപ്പോൾ ഇതാ ഇരു നേതാക്കൻമാരും തമ്മിലുള്ള ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. . മാക്രോൺ സെൽഫിക്ക് അടിക്കുറിപ്പ് നൽകിയത്, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഒരുപാട് നാൾ നീണ്ടുനിൽക്കട്ടെ എന്നായിരുന്നു. . ഫ്രഞ്ചിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയിട്ടുണ്ടായിരുന്നു.
ഫ്രാൻസിന്റെ ദേശീയ ദിനത്തിൽ നടക്കുന്ന ബാസ്റ്റിൽഡേ പരേഡിൽ മുഖ്യാഥിതിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി . ഫ്രഞ്ചിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയിരുന്നു . ട്വിറ്ററിലൂടെയാണ് മാക്രോൺ ചിത്രം പങ്കുവെച്ചത്. എക്കാലവും സുഹൃത്തായിരിക്കുമെന്ന അടിക്കുറിപ്പോടെ മക്രോണിന്റെ പോസ്റ്റ് നരേന്ദ്രമോദി റീട്വീറ്റും ചെയ്യുകയുണ്ടായി .
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ് പാരീസി അദ്ദേഹമെത്തിയത് .
ഇന്ത്യൻ പ്രധാനമന്ത്രിയക്ക് വലിയ സ്വീകരണമായിരുന്നു ഫ്രാൻസ് നൽകിയത് . ആചാരപരമായാണ് രാജ്യം നരേന്ദ്രമോദിയെ സ്വീകരിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമാനത്താവളത്തിലെത്തി നരേന്ദ്രമോദിയെ സ്വീകരിച്ചു . ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ബാസ്റ്റിൽഡേ പരേഡിൽ അതിഥിയായി പങ്കെടുത്തിരുന്നു. ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം സംസാരിച്ചു.
https://www.facebook.com/Malayalivartha





















