അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...ഭര്‍ത്താവ് അറസ്റ്റില്‍

അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപത്തായി വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യലില്‍ ഏരിയയിലെ വീട്ടില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് പാലക്കാട് സ്വദേശിയായ ദീപ ദിനമനണി (38) യെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീപയുടെ ഭര്‍ത്താവ് റിജിന്‍ (41) നെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ -4 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ഫാമിലി ലെയ്‌സണ്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
സ്റ്റേറ്റ് പത്തോളജിസ്റ്റ് ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ദീപാ ദിനമണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്നലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
" f
https://www.facebook.com/Malayalivartha





















